ഇമാറാത്തിെൻറ 'ഒരുമ'ക്ക് മലയാളത്തിെൻറ സ്നേഹം
text_fieldsമഅൻ ഷോർട്ട് ഫിലിമിൽനിന്ന്
ദുബൈ: യു.എ.ഇയുടെ ഐക്യം ലോകത്തിന് മുന്നിൽ വിളിച്ചുപറയാൻ മലയാളിയായ സച്ചിൻ രാംദാസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'മഅൻ' (ഒരുമ) പുറത്തിറങ്ങി. ക്രിയേറ്റിവ് ഏജൻസിയായ വി ഫോർ ഗുഡ് ഒരുക്കിയ ചിത്രത്തിന് നാലു മിനിറ്റും 20 സെക്കൻഡും ദൈർഘ്യമുണ്ട്. യൂ ട്യൂബിലാണ് ചിത്രം പുറത്തിറക്കിയത്. വിദ്യ മൻമോഹെൻറ ആശയത്തിലാണ് ചിത്രം ഒരുക്കിയത്. മഅൻ എന്ന അറബി വാക്കിെൻറ അർഥം ഒരുമ എന്നാണ്. വിവിധ രാജ്യങ്ങൾ ഒരുമയോടെ അധിവസിക്കുന്ന യു.എ.ഇയോടുള്ള ആദരവായാണ് ചിത്രം സമർപ്പിച്ചിരിക്കുന്നത്.
ലക്ഷക്കണക്കിന് പ്രവാസികൾക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കിനൽകുന്ന യു.എ.ഇയുടെ ദേശീയദിനത്തിൽ ആ രാജ്യത്തോടുള്ള സ്നേഹവും ആദരവുമാണ് ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നതെന്ന് സംവിധായകൻ സച്ചിൻ രാംദാസ് പറഞ്ഞു. മംമ്ത മോഹൻദാസ് കേന്ദ്രകഥാപാത്രമായെത്തി പ്രേക്ഷക പ്രശംസ നേടിയ 'തേടൽ' എന്ന മ്യൂസിക്കൽ വിഡിയോക്കുശേഷം സച്ചിൻ രാംദാസ് ഒരുക്കിയ ചിത്രംകൂടിയാണിത്. യു.എ.ഇയുടെ ടൈം ലാപ്സ് ദൃശ്യവിസ്മയമൊരുക്കി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ യുവസംവിധായകനാണ് സച്ചിൻ രാംദാസ്. യു.എ.ഇയിൽ താമസിക്കുന്ന 32ഓളം രാജ്യങ്ങളിൽനിന്നുള്ളവർ അഭിനയത്തിലൂടെയും സാങ്കേതികപ്രവർത്തനങ്ങളിലൂടെയും ചിത്രത്തിെൻറ ഭാഗമായിട്ടുണ്ടെന്ന് നിർമാതാവ് വിദ്യ മൻമോഹൻ വ്യക്തമാക്കി.
ആശയരൂപവത്കരണം മുതൽ റിലീസ് വരെ മൂന്നാഴ്ചയോളമെടുത്താണ് ചിത്രം പൂർത്തിയാക്കിയത്. നാലു ദിവസങ്ങളിലായി ദുബൈയിലായിരുന്നു ചിത്രീകരണം. ക്രൊയേഷ്യൻ സ്വദേശി ടോം ലെബാറിക്കാണ് ചിത്രത്തിെൻറ കാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഇമാറാത്തി സംഗീതജ്ഞൻ സജാദ് അസീസിേൻറതാണ് സംഗീതം. പ്രവാസിമലയാളിയായ ജിജോ വർഗീസാണ് ഗ്രേഡിങ് നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

