Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ള​ഞ്ഞു​കി​ട്ടി​യ...

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച ഇ​ന്ത്യ​ക്കാ​ര​ന് ആ​ദ​രം

text_fields
bookmark_border
ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച ഇ​ന്ത്യ​ക്കാ​ര​ന് ആ​ദ​രം
cancel
camera_alt

ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച പാ​ണ്ഡ്യ​നെ ആ​ദ​രി​ക്കു​ന്നു 

അ​ജ്​​മാ​ന്‍: എ.​ടി.​എ​മ്മി​ല്‍നി​ന്നു ക​ള​ഞ്ഞു​കി​ട്ടി​യ പ​ണം പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച ഇ​ന്ത്യ​ക്കാ​ര​െൻറ മാ​തൃ​കാ പ്ര​വ​ര്‍ത്ത​ന​ത്തി​ന് അ​ജ്​​മാ​ന്‍ പൊ​ലീ​സ് ആ​ദ​രം. അ​ജ്​​മാ​നി​ലെ എ.​ടി.​എ​മ്മി​ല്‍നി​ന്നു പ​ണം ക​ണ്ടു​കി​ട്ടി​യ ഇ​ന്ത്യ​ക്കാ​ര​നാ​യ പാ​ണ്ഡ്യ​നാ​ണ്​ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥ​നെ ക​ണ്ടു​കി​ട്ടു​ന്ന​തി​ന് പൊ​ലീ​സി​നെ ഏ​ൽ​പി​ച്ച​ത്. എ.​ടി.​എം കൗ​ണ്ട​റി​ല്‍ ക​യ​റി​യ ഇ​ദ്ദേ​ഹം എ​ടു​ക്കാ​ന്‍ മ​റ​ന്ന പ​ണം മെ​ഷീ​നി​ല്‍ത​ന്നെ ഇ​രി​ക്കു​ന്ന​ത് കാ​ണു​ക​യാ​യി​രു​ന്നു. പ​ണം എ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച ഉ​പ​ഭോ​ക്താ​വ് റ​സീ​പ്റ്റ് എ​ടു​ത്ത ശേ​ഷം പ​ണം എ​ടു​ക്കാ​ന്‍ മ​റ​ന്ന് സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ന്ന ഇ​ന്ത്യ​ക്കാ​ര​നാ​യ പാ​ണ്ഡ്യ​ന്‍ ത​നി​ക്ക് മെ​ഷീ​നി​ല്‍നി​ന്ന്​ ല​ഭി​ച്ച പ​ണം നേ​രെ പൊ​ലീ​സി​ല്‍ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

ആ​രോ ത​െൻറ കു​ടും​ബ​ത്തി​ന് ഭ​ക്ഷ​ണ​മോ മ​രു​ന്നോ വാ​ങ്ങി​ക്കാ​ന്‍ വേ​ണ്ടി എ​ടു​ത്ത പ​ണം തി​ര​ക്കി​നി​ട​യി​ല്‍ മ​റ​ന്നു​പോ​യ​താ​യി​രി​ക്കാം എ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് പാ​ണ്ഡ്യ​ൻ യ​ഥാ​ർ​ഥ അ​വ​കാ​ശി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് പൊ​ലീ​സ് സ​ഹാ​യം തേ​ടി​യ​ത്. പാ​ണ്ഡ്യ​െൻറ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ സ​ത്യ​സ​ന്ധ​ത​ക്ക്​ ആ​ദ​ര​വ്​ ന​ൽ​കു​ക​യാ​യി​രു​ന്നു. സ​മൂ​ഹ​ത്തി​െൻറ പു​രോ​ഗ​തി​ക്ക് സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ൽ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ പൊ​തു​ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ഇ​ത്ത​രം ആ​ളു​ക​ളെ ആ​ദ​രി​ക്കാ​ൻ അ​ജ്​​മാ​ൻ പൊ​ലീ​സ് എ​പ്പോ​ഴും ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്ന് അ​ജ്​​മാ​ന്‍ പൊ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫി​െൻറ ഓ​ഫി​സ് ഡ​യ​റ​ക്​​ട​ർ ലെ​ഫ്. കേ​ണ​ൽ അ​ബ്​​ദു​ല്ല ഖ​ൽ​ഫാ​ൻ അ​ബ്​​ദു​ല്ല അ​ൽ നു​ഐ​മി പ​റ​ഞ്ഞു. പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ പാ​ണ്ഡ്യ​ന്‍ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiDubai police
News Summary - The lost money Indianman was police handed over to the
Next Story