ക്വാറൻറീൻ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി
text_fieldsഅബൂദബി: വിദേശത്തുനിന്ന് അബൂദബിയിലേക്ക് വരുന്ന യാത്രക്കാരിൽ ക്വാറൻറീൻ ഒഴിവാക്കിയ രാജ്യങ്ങളുടെ അപ്ഡേറ്റ് ചെയ്ത 'ഗ്രീൻ ലിസ്റ്റ്'അബൂദബി സാംസ്കാരിക ടൂറിസം വകുപ്പ് പുറത്തിറക്കി. ഈ പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ അബൂദബി സന്ദർശിക്കുമ്പോൾ നിർബന്ധിത ക്വാറൻറീനിൽ നിന്ന് ഒഴിവാക്കപ്പെടും. ഇവർക്ക് അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ മാത്രേമ പി.സി.ആർ പരിശോധന നടത്തേണ്ടതുള്ളൂ. ഇന്ത്യ പട്ടികയിലില്ല. ആസ്ട്രേലിയ, ചൈന, സൗദി അറേബ്യ, ഐസ്ലാൻഡ്, ഭൂട്ടാൻ, ഗ്രീൻലാൻഡ്, ബ്രൂണൈ, സിംഗപ്പൂർ, മംഗോളിയ, മൗറീഷ്യസ്, ന്യൂസിലൻഡ്, ഹോങ്കോങ് (ചൈനയുടെ പ്രത്യേക ഭരണ മേഖലകൾ) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ക്വാറൻറീനിൽ നിന്നൊഴിവാക്കിയിരിക്കുന്നത്.
ഈ രാജ്യങ്ങൾ പതിവായി സമകാലിക വിവരങ്ങൾ വെളിപ്പെടുത്തുകയും പ്രാദേശിക സമൂഹത്തെ സംരക്ഷിക്കുന്നതിന് കർശന സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും നടത്തുകയും ചെയ്യുന്നതിനാലാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളെ അബൂദബി ഗ്രീൻ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഈ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇനി 10 ദിവസത്തെ ക്വാറൻറീൻ ബാധകമാകും. സൗദി അറേബ്യ മാത്രമാണ് ഇപ്പോൾ അബൂദബിയുടെ ഗ്രീൻ പട്ടികയിലുള്ള ഗൾഫ് രാജ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

