ദിബ്ബ അൽ ഹിസ്നിലെ ലൈസൻസിങ് സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി
text_fieldsദിബ്ബ അൽ ഹിസ്നിലെ ലൈസൻസിങ് സേവനകേന്ദ്രം ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹാജി അൽ സെർക്കൽ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഷാർജയുടെ തുറമുഖ ഉപനഗരമായ ദിബ്ബ അൽ ഹിസ്നിലെ ട്രാഫിക് ആൻഡ് ലൈസൻസിങ് സർവിസ് സെൻററിെൻറ പുതിയ ആസ്ഥാനം പൊലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അഹമ്മദ് ഹാജി അൽ സെർക്കൽ ഉദ്ഘാടനം ചെയ്തു. ദിബ്ബ അൽ ഹിസ്ൻ മുനിസിപ്പാലിറ്റി ഡയറക്ടർ താലിബ് അബ്ദുല്ല അൽ യഹായി ഉൾപ്പെടെ ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
ഡ്രൈവിങ് ലൈസൻസ് നൽകുന്നതും അതിെൻറ എല്ലാ ഇടപാടുകളും പൂർത്തിയാക്കുന്നതുമടക്കം നിരവധി സേവനങ്ങൾ പുതിയ ആസ്ഥാനം പൊതുജനങ്ങൾക്കായി നൽകുന്നു. മേഖലയിലെ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനായി ഷാർജ പൊലീസ് പ്രയോഗിക്കുന്ന ഭാവി പദ്ധതികളെക്കുറിച്ച് പരിചയപ്പെടുത്തുന്നതിനായി ദിബ്ബ അൽ ഹിസ്ൻ നഗരപ്രാന്ത കൗൺസിലിൽ നടന്ന ചർച്ച യോഗത്തിൽ അൽ സെർക്കൽ പങ്കെടുത്തു.

