Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഞ്ച്​ നൂറ്റാണ്ടിന്റെ...

അഞ്ച്​ നൂറ്റാണ്ടിന്റെ പൈതൃകം കാലം മായ്ക്കാത്ത സ്വത്ത്

text_fields
bookmark_border
അഞ്ച്​ നൂറ്റാണ്ടിന്റെ പൈതൃകം കാലം മായ്ക്കാത്ത സ്വത്ത്
cancel

ഉമ്മുൽഖുവൈൻ: 500 വർഷം പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങൾ വീണ്ടെടുത്തിരിക്കുകയാണ്​ ഉമ്മുൽഖുവൈൻ. അൽസിന്നിയ്യ ദ്വീപിലെ പുരാവസ്തു ​ഗവേഷകരാണ്​ ഇവിടെ നിന്ന്​ ചരിത്രത്തിന്‍റെ ശേഷിപ്പുകൾ കണ്ടെത്തിയത്​. പഴയ നഗരവും പുരാവസ്തുക്കളുമാണ്​ ഇവിടെ നിന്ന്​ കണ്ടെടുത്തത്​. ഈ നഗരം 14ാം നൂറ്റാണ്ടിലേതാണെന്നാണ്​ കരുതപ്പെടുന്നത്​.

1768ൽ ശൈഖ്​ റാശിദ് ബിൻ മാജിദ് അൽ മുഅല്ല സ്ഥാപിച്ച കോട്ടയ്ക്ക് ചുറ്റുമാണ് ഉമ്മുൽഖുവൈൻ വളർന്നതെന്നായിരുന്നു കരുതിയിരുന്നത്​. എന്നാൽ, പുതിയ കണ്ടെത്തലോടെ ഉമ്മുൽഖുവൈന്‍റെ ചരിത്രത്തിന്​ 500 വർഷത്തിലേറെ പഴക്കമുണ്ടെന്ന്​ തെളിഞ്ഞിരിക്കുന്നു. ദ്വീപിൽ നിന്ന് അപൂർവ നാണയങ്ങൾ, മൺപാത്രങ്ങൾ, മുത്ത് വ്യാപാരത്തിന്‍റെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തി. മുത്ത്​ വ്യാപാരമായിരുന്നു ഇവിടെയുള്ളവരുടെ പ്രധാന കച്ചവടം എന്നാണ്​ വിലയിരുത്തുന്നത്​. ഉമ്മുൽഖുവൈൻ ദ്വീപിനും ഗൾഫ്​ തീരത്തിനും ഇടയിലാണ്​ അൽ സിന്നിയ്യ. 13ാം നൂറ്റാണ്ടിനും 15ാം നൂറ്റാണ്ടിനും ഇടയിലാണ് ആദ്യത്തെ നഗരം അഭിവൃദ്ധി പ്രാപിച്ചതെന്ന് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:legacy
News Summary - The legacy of five centuries is an indelible asset
Next Story