ജി.സി.സിയിലെ ഏറ്റവും വലിയ ലോട്ട് തുറന്നു
text_fieldsഅൽഐനിലെ അൽ ഫൊവ മാളിൽ ലുലുവിന്റെ ലോട്ട് ഡോ. ശൈഖ് സാലിം ബിൻ റക്കാദ് അൽ അമീരി ഉദ്ഘാടനം ചെയ്യുന്നു
അൽഐൻ: കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ഉപഭോക്താകൾക്ക് ലഭ്യമാക്കുന്ന ലുലുവിന്റെ വാല്യൂ കൺസപ്റ്റ് സ്റ്റോറായ ലോട്ട് അൽഐനിലെ അൽ ഫൊവ മാളിൽ തുറന്നു. ജി.സി.സിയിലെ ഏറ്റവും വലിയ ലോട്ട് കൂടിയാണിത്. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷറഫ് അലിയുടെ സാന്നിധ്യത്തിൽ ഡോ. ശൈഖ് സാലിം ബിൻ റക്കാദ് അൽ അമീരി ഉദ്ഘാടനം നിർവഹിച്ചു. ജി.സി.സിയിലെ 17ാമത്തേതും യു.എ.ഇയിലെ ഏഴാമത്തേയും ലോട്ടാണ് അൽ ഐനിലേത്. 5300 സ്ക്വയർ ഫീറ്റിലുള്ള ലോട്ടിൽ കൂടുതൽ ഉൽപന്നങ്ങൾക്കും 19 ദിർഹമിൽ താഴെയാണ് വില.
വീട്ടുപകരണങ്ങൾ, കിച്ചൺവെയർ, ഫാഷൻ ഉൽപന്നങ്ങൾ, ബ്യൂട്ടി പ്രൊഡക്ട്സ് അടക്കം വിപുലമായ ശേഖരമാണ് ലോട്ടിൽ ഒരുക്കിയിട്ടുള്ളത്. യു.എ.ഇയിലെ പ്രാദേശിക ഉൽപന്നങ്ങൾക്കൊപ്പം ആഗോള ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലോട്ടിലുണ്ട്. ഉപഭോക്താക്കളുടെ വാല്യു ഷോപ്പിങ് ആവശ്യകത കൂടി കണക്കിലെടുത്താണ് ലോട്ട് സ്റ്റോറുകളുടെ സാന്നിധ്യം ലുലു വിപുലമാക്കുന്നത്.2050ൽ 50 ലോട്ട് സ്റ്റോറുകൾ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കൂടിയാണ് പുതിയ സ്റ്റോർ. ലുലു ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, അൽഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ലുലു അബൂദബി ആൻഡ് അൽ ദഫ്റ റീജ്യൻ ഡയറക്ടർ അബൂബക്കർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

