അജ്മാനിലെ ലേഡീസ് പാര്‍ക്ക് ഫാമിലി പാര്‍ക്കാക്കി മാറ്റി
text_fieldsഅജ്മാനിലെ അൽ റാഷിദിയ ലേഡീസ് പാർക്ക്
അജ്മാന്‍: അജ്മാനിലെ അൽ റാഷിദിയ ലേഡീസ് പാർക്കില്‍ കുടുംബങ്ങൾക്കും പ്രവേശനം അനുവദിച്ചു. ഇത് വരെ സ്ത്രീകൾക്ക് മാത്രമായിട്ടാണ് അജ്മാന്‍ റാഷിദിയ അല്‍ ബദർ സ്ട്രീറ്റിലുള്ള ഈ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്. ജൂണ്‍ ആദ്യ വാരം മുതലാണ് മാറ്റം വരുത്തിയിരിക്കുന്നത്. അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഇത് സംബന്ധമായ തീരുമാനം കൈക്കൊണ്ടത്. അജ്മാന്‍ നഗരത്തിനോട് ചേര്‍ന്ന് 40,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്നതാണ് ഈ പാര്‍ക്ക്.
പുതിയ തീരുമാനം നഗരഹൃദയത്തില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഏറെ അനുഗ്രഹമാകും. അതേസമയം, അജ്മാന്‍ അല്‍ ജറഫ് പാര്‍ക്ക് ജൂലൈ ആദ്യം മുതൽ രണ്ട് മാസം വരെ സമഗ്ര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്നും അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പിെൻറ അറിയിപ്പില്‍ പറയുന്നുണ്ട്. എമിറേറ്റിലെ 17 ഉദ്യാനങ്ങളും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്ക് വിധേയമാക്കുന്നുണ്ടെന്ന് പാര്‍ക്കുകളുടെ മേധാവി അഹമ്മദ് സെയ്ഫ് അൽ മുഹൈരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

