കെ.എസ്.സി കേരളോത്സവത്തിന് തിരശ്ശീല ഉയർന്നു
text_fieldsകെ.എസ്.സി കേരളോത്സവ വേദി
അബൂദബി: കേരള സോഷ്യൽ സെന്റർ കേരളോത്സവത്തിന് അബൂദബിയിൽ ആവേശോജ്ജ്വല തുടക്കം. പ്രസിഡന്റ് മനോജ് ടി.കെ അധ്യക്ഷനായ ചടങ്ങിൽ അൽ മസൂദ് ഓട്ടോമൊബൈൽസിന്റെ മാർക്കറ്റിങ് പ്രതിനിധി ഓല കോസ്ത ഉദ്ഘാടനം ചെയ്തു.
കേരളോത്സവം പ്രോഗ്രാം കൺവീനർ എ.കെ ബീരാൻകുട്ടി സന്നിഹിതനായ ചടങ്ങിൽ അബൂദബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ, ജമിനി ബിൽഡിങ് മറ്റീരിയൽസ് മാനേജിങ് ഡയറക്ടർ ഗണേശ് ബാബു, പവർ ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ രാജൻ, രവി തങ്കപ്പൻ (ബോട്ടിം മാനേജർ, ഓഫ്ലൈൻ ആക്ടിവേഷൻ), പ്യുർ ആയുർ വേദിക് മാനേജിങ് ഡയറക്ടർ രജീഷ്, വിൻസ്മേര പ്രധിനിധി അരുൺ, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് കെ.വി ബഷീർ, യുവകലാസാഹിതി പ്രസിഡന്റ് രാകേഷ്, ഫ്രണ്ട്സ് എ.ഡി.എം.സ് പ്രസിഡന്റ് ഗഫൂർ എടപ്പാൾ തുടങ്ങിയവർ ആശംസകൾ നേർന്നു.
കുട്ടികൾക്ക് വേണ്ടി റോഡ് നിയമങ്ങളെ അടിസ്ഥാനമാക്കി അബൂദബി ട്രാഫിക് പൊലീസ് പ്രതിനിധി നടത്തിയ ബോധവത്കരണ ക്ലാസ് ശ്രദ്ധേയമായി.വിവിധതരം ഭക്ഷണങ്ങൾ ഉൾപ്പെടുന്ന സ്റ്റാളുകൾ ജനശ്രദ്ധ ആകർഷിച്ചു. തുടർന്ന് നടന്ന കലാപരിപാടികൾ വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായി. ഒട്ടേറെ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും പ്രദർശന വിപണന സ്റ്റാളുകൾ ഒരുക്കിയിരുന്നു .
ഞായറാഴ്ച നടക്കുന്ന മെഗാ നറുക്കെടുപ്പോടുകൂടി കേരളോത്സവം സമാപിക്കും. അൽ മസൂദ് ഓട്ടോമൊബൈൽസ് നൽകുന്ന നിസ്സാൻ മാഗ്നൈറ്റ് കാർ ആണ് ഒന്നാം സമ്മാനം. കൂടാതെ അഞ്ചുപേർക്ക് 10 ഗ്രാം വീതം സ്വർണം രണ്ടാം സമ്മാനവും, 100 മറ്റു സമ്മാനങ്ങളും വിതരണം ചെയ്യും. സെന്റർ ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗത പറഞ്ഞ ചടങ്ങിൽ ജോയന്റ് സെക്രട്ടറി ഷബീർ
നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

