ദുബൈയിയിൽ കാണാതായ കൊല്ലം സ്വദേശി മടങ്ങിയെത്തി
text_fieldsസുരേഷ്കുമാർ സൂരജ്
ദുബൈ: ദുബൈയിൽ കാണാതായ കൊല്ലം സ്വദേശിയായ യുവാവ് ഒരാഴ്ചക്ക് ശേഷം മടങ്ങിയെത്തി. കൊല്ലം കൊറ്റംങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിന് മുൻവശം താമസിക്കുന്ന സുരേഷ് കുമാർ സൂരജാണ് (24) മടങ്ങിയെത്തിയത്. ആറ് മാസം മുമ്പ് സന്ദർശക വിസയിലാണ് സുരേഷ് കുമാർ ദുബായിയിൽ എത്തിയത്.
ക്രെഡിറ്റ് കാര്‍ഡ് സെയില്‍സുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ഇദ്ദേഹത്തിന് ജോലി. ഹോര്‍ലാന്‍സിലെ അല്‍ ഷാബ് വില്ലേജിൽ താമസിക്കുന്ന സുരേഷ് കുമാർ കഴിഞ്ഞ വ്യാഴാഴ്ചയാണ് താമസ സ്ഥലത്ത് നിന്ന് പോയത്.
അജ്മാനിലായിരുന്നുവെന്നും മൊബൈലും പണവും നഷ്ടപ്പെട്ടതോടെ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നുമാണ് ഇയാൾ സുഹൃത്തുക്കളോട് പറഞ്ഞത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ മുറഖബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

