കളിയാട്ട മഹോത്സവം എട്ട് മുതൽ
text_fieldsഅജ്മാനിൽ നടക്കുന്ന കളിയാട്ട മഹോത്സവത്തെ കുറിച്ച് വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ വിശദീകരിക്കുന്നു
ദുബൈ: കളിയാട്ടം ആഘോഷ കമ്മിറ്റി സംഘടിപ്പിക്കുന്ന കളിയാട്ട മഹോത്സവം നവംബർ എട്ട്, ഒമ്പത് തീയതികളിൽ അജ്മാനിൽ നടക്കും. ഇത് രണ്ടാം തവണയാണ് അജ്മാനിൽ കണ്ണൂരിലെ തെയ്യ കോലങ്ങളെ പങ്കെടുപ്പിച്ച് കളിയാട്ട മഹോത്സവം സംഘടിപ്പിക്കുന്നത്. അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ശനിയാഴ്ച രാത്രി ഏഴു മുതലാണ് ചടങ്ങുകൾ. ഏഴു മണിക്ക് പൈങ്കുറ്റി, തുടർന്ന് പ്രസാദ അത്താഴവും ഉണ്ടായിരിക്കും. ഞായറാഴ്ച പുലർച്ച 4.30ന് സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ അഷ്ടദ്രവ്യ ഗണപതി ഹോമം ഉണ്ടായിരിക്കും. രാവിലെ ഏഴുമണി മുതൽ കുടിവീരൻ തോറ്റവും പയറ്റും ആണ് പ്രധാന ആകർഷണം. രാവിലെ ഒമ്പതിന് ശ്രീ മുത്തപ്പൻ മലയിറക്കൽ, രാവിലെ 10 മണിക്ക് ശ്രീ മുത്തപ്പൻ വെള്ളാട്ടവും കെട്ടിയാടും, 12ന് കുടിവീരൻ തെയ്യത്തിന്റെ പുറപ്പാട് എന്നിവ നടക്കും.
12 മുതൽ പ്രസാദ സദ്യയും ഒരുക്കിയിട്ടുണ്ട്. തുടർന്നു ശ്രീ മുത്തപ്പൻ, കുടിവീരൻ തെയ്യങ്ങളുടെ ദർശനമുണ്ടാകും. ഉച്ച കഴിഞ്ഞ് 1.30 മുതൽ ആദരസഭയും 6.30ന് മലയിറക്കൽ, വൈകീട്ട് ഏഴു മുതൽ പ്രസാദ അത്താഴം എന്നിങ്ങനെയാണ് കളിയാട്ട മഹോത്സവം പരിപാടിയുടെ ക്രമീകരണമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംഘാടക സമിതി കോഓഡിനേറ്റർമാരായ നിജിത്ത്, അനൂപ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

