Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെളിച്ചം വിതറുന്ന ...

വെളിച്ചം വിതറുന്ന ദീവ

text_fields
bookmark_border
വെളിച്ചം  വിതറുന്ന  ദീവ
cancel
Listen to this Article

മണൽപരപ്പിൽനിന്ന്​ മഹാനഗരം സൃഷ്ടിച്ചവരാണ്​ ദുബൈ ഭരണാധികാരികൾ. ദുബൈയുടെ ഊർജ മേഖലയുടെ വളർച്ചയും ഇങ്ങനെ തന്നെയാണ്​. 1952ൽ ഡീസൽ ജനറേറ്ററിൽ തുടങ്ങിയ ഊർജ വികസനം ഇപ്പോൾ ഡ്രൈവറില്ലാത്ത ഇലക്​​​ട്രിക്​ വാഹനങ്ങളിലേക്ക്​ വരെയെത്തി നിൽക്കുന്നു. ഇതിന്​ ചുക്കാൻ പിടിച്ചതാവട്ടെ ദുബൈ ഇലക്​ട്രിസിറ്റി ആൻഡ്​ വാട്ടർ അതോറിറ്റി (ദീവ). സോളാറും ആണവോർജവുമെല്ലാമായി ദുബൈയിലാകെ വെളിച്ചം വിതറുന്ന നിലയിലേക്ക്​ ദീവയെത്തിയത്​ അതിവേഗത്തിലാണ്​.

ദുബൈയിൽ ആദ്യത്തെ രണ്ട്​ കിലോവാട്ട്​ ജനറേറ്റർ സ്ഥാപിച്ചതിന്‍റെ 70ാം വാർഷികമാണിത്​. 1952ൽ ശൈഖ്​ റാശിദ്​ ബിൻ സഈദ്​ ആൽ മക്​തൂമിന്‍റെ കാലത്താണ്​​ ദുബൈയിൽ വെളിച്ചം വിതറി ജനറേറ്റർ സ്​ഥാപിക്കുന്നത്​. 1960ൽ ദുബൈ ഇലക്​ട്രിസിറ്റി കമ്പനിയുടെ നേതൃത്വത്തിൽ വൈദ്യുതി നിലയം നിർമാണം തുടങ്ങി. വൈദ്യുതി ഉദ്​പാദനം 1.4 മെഗാവാട്ടിൽ നിന്ന്​ 42 മൊഗാവാട്ടായി ഉയർത്താനായിരുന്നു ​ശ്രമം. 1961 മുതൽ 73 വരെയുള്ള കാലത്ത്​ ദുബൈയിലെ ഇന്ധന മേഖലയിൽ വൻ വളർച്ചയാണ്​ ഉണ്ടായത്​. ഈ കാലയളവിലാണ്​ രണ്ട്​ വൻകിട വൈദ്യുതി നിലയങ്ങൾ സ്ഥാപിച്ചത്​.

യു.എ.ഇ രൂപവത്​കരണത്തിന്​ പിന്നാലെ 1974ൽ ചുവട്​ മാറ്റിപ്പിടിച്ചു. സത്​വയിൽ ഗാസ്​ ടർബൈൻ പവർ സ്​റ്റേഷൻ നിർമാണം തുടങ്ങി. 1980കളിലാണ്​ താപ വൈദ്യുതിയിലേക്ക്​ കടക്കുന്നത്​. 75 മെഗാവാട്ട്​ ശേഷിയുള്ള മൂന്ന്​ പ്ലാന്‍റുകളാണ്​ ഈ കാലയളവിൽ സ്ഥാപിച്ചത്​. എന്നാൽ, ദീവയിൽ ഏറ്റവുമധികം വിപ്ലവം സൃഷ്ടിച്ചത്​ 1990കളായിരുന്നു. ഈ സമയത്താണ്​ ദുബൈ ഇലക്​ട്രിസിറ്റി വകുപ്പും വാട്ടർ അതോറിറ്റിയും ഒരുമിച്ച്​ ചേർത്ത്​ ദീവ രൂപവത്​കരിച്ചത്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ ദീർഘവീക്ഷ​ണത്തോടെയുള്ള നടപടിയായിരുന്നു. കുടിവെള്ളവും വൈദ്യുതിയും ഒരു കുടക്കീഴിൽ എത്തിക്കുകയായിരുന്നു ഇതുവഴി. 1999ൽ അൽ അവീറിൽ കൂറ്റൻ വൈദ്യുതി നിലയം സ്ഥാപിച്ചു.

1970ൽ 43 മെഗാവാട്ടായിരുന്ന സ്ഥാനത്ത്​ നിന്ന്​ 2021ൽ 13,417 മെഗാവാട്ടായി ഉയർന്നത്​ ദുബൈ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളുടെ ഫലമായാണ്​. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്‍റുകളിൽ ഒന്നായ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം സൗരോർജ നിലയമാണ്​ ഏറ്റവും പുതിയ സൃഷ്ടി. 1527 മെഗാവാട്ട്​ വൈദ്യുതിയാണ്​ ഈ സോളാർ പ്ലാന്‍റിൽ നിന്ന്​ ലക്ഷ്യമിടുന്നത്​. 2030ഓടെ ഇതിന്‍റെ ഉദ്​പാദന ശേഷി 5000 മെഗാവാട്ടായി ഉയർത്തും. ഇവിടെ ദീവയുടെ ഇന്നൊവേഷൻ സെന്‍റർ സ്ഥാപിച്ചിട്ടുണ്ട്​.

ഡ്രൈവറില്ലാ വാഹനം.:

ദീവയുടെ ഇന്നൊവേഷൻ സെന്‍ററിലെത്തിയാൽ മുൻ വശത്ത്​ തന്നെ ഡ്രൈവറില്ലാ വാഹനം നിർത്തിയിട്ടിരിക്കുന്നത്​ കാണാം. 15 പേരെ വരെ വഹിക്കാൻ കഴിയുന്ന വാഹനം പൂർണമായും വൈദ്യുതിയിലാണ്​ പ്രവർത്തിക്കുന്നത്​. മണിക്കൂറിൽ 25 കിലോമീറ്റർ വേഗത ലഭിക്കും. സെൻസറിന്‍റെയും കാമറയുടെയും സഹായത്തോടെയാണ്​ ഇതിന്‍റെ പ്രവർത്തനം. ജി.പി.എസ്​ ഉപയോഗിച്ച്​ ലൊക്കേഷൻ കണ്ടെത്തി ഡ്രൈവറില്ലാതെ ലക്ഷ്യസ്ഥാനത്തെത്തും. സെൻസറിന്‍റെ സഹായത്തോടെ തടസങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറും. ഇവക്കായി ദുബൈയിൽ പ്രത്യേക ട്രാക്ക്​ ഒരുങ്ങുന്നുണ്ട്​. ദീവയുടെ ഇന്നൊവേഷൻ സെന്‍റർ സന്ദ​ർശിക്കാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്​. 50 ദിർഹമാണ്​ നിരക്ക്​. കുട്ടികൾക്ക്​ 30 ദിർഹം. mbrsic.ae എന്ന വെബ്​സൈറ്റ്​ വഴി ബുക്ക്​ ചെയ്യാം. കുട്ടികൾക്ക്​ വിനോദവും വിജ്ഞാനവും ഒരുമിച്ച്​ ലഭിക്കുന്ന സെന്‍ററാണിത്​. വിദ്യാഭ്യാസം, പ്രചോദനം, പുത്തൻ ആശയങ്ങൾ എന്നതാണ്​ സെന്‍ററിന്‍റെ മൂന്ന്​ ​പ്രധാന തൂണുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:emaratbeats``
News Summary - The island that spreads the light
Next Story