ആഘോഷമായി ഐ.എസ്.സി ഇന്ത്യ ഫെസ്റ്റ് സമാപിച്ചു
text_fieldsഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച ഇന്ത്യ ഫെസ്റ്റ് 2022
ഫുജൈറ: ഇന്ത്യന്‍ സാംസ്കാരിക പെരുമ വിളംബരം ചെയ്ത് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ് സംഘടിപ്പിച്ച ഇന്ത്യ ഫെസ്റ്റ് 2022 സമാപിച്ചു.കോവിഡ് എത്തിയശേഷം ഫുജൈറ കണ്ട ഏറ്റവും വലിയ പരിപാടിയായിരുന്നു ഐ.എസ്.സി ഇന്ത്യ ഫെസ്റ്റ്.ഗാനമേള, ലൈവ് ഷോ, സംഗീത പരിപാടി, ആയോധന കലാ പ്രകടനങ്ങള്‍, വിവിധ ഇന്ത്യൻ നൃത്തങ്ങൾ എന്നിവ സദസ്സിനെ വിസ്മയിപ്പിച്ചു. ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ സമ്മാനിച്ച ഭക്ഷണ സ്റ്റാളുകള്‍, ബിസിനസ് സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ എന്നിവയും മേളയുടെ പൊലിമ വര്‍ധിപ്പിച്ചു.
ട്രാവല്‍ -ടൂറിസം,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വസ്ത്രം, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഫെസ്റ്റിലുണ്ടായിരുന്നു. നൂറുകണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവരും സ്വദേശികളും വിദേശികളും ആഘോഷത്തില്‍ പങ്കെടുത്തു. ഐ.എസ്.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിച്ചു.ക്യാപ്റ്റൻ മുഹമ്മദ് ഉബൈദ് മതാർ ഖമീസ് അൽ കഅബി ഉദ്ഘാടനം ചെയ്തു.ഐ.എസ്.സി ജനറൽ സെക്രട്ടറി സന്തോഷ് മത്തായി സ്വാഗതം പറഞ്ഞു. എസ്.എസ്.സി കൾചറൽ സെക്രട്ടറി സഞ്ജീവ് വി.എ അവതരണം നിർവഹിച്ചു.
ഫുജൈറ പ്രവിശ്യയിലെ വിവിധ സാംസ്കാരിക സംഘടനകളുടെ പ്രാതിനിധ്യം മേളയിലുണ്ടായിരുന്നു. ഫുജൈറയിലെ സാമൂഹിക സാംസ്കാരിക, വ്യവസായ രംഗത്ത് മികച്ച സംഭാവനകൾ അർപ്പിച്ചവർക്ക് ഐ.എസ്.സിയുടെ ആദരം നൽകി. സാമൂഹിക പ്രവർത്തകൻ അൻവർ നഹ, ഡോ. മോനി കെ. വിനോദ്, ഭാരവാഹികളായ വി.എം. സിറാജ്, ടി. സുഭഗൻ, അഡ്വ. നസീറുദ്ദീൻ, അബ്ദുൽ മനാഫ്, അബ്ദുൽ ജലീൽ, ചന്ദ്രശേഖർ, അശോക്, ബിജു വർഗീസ്, സലിം മൂപ്പൻ, സുബാഷ്, ഐ.എസ്.സി ലേഡീസ് ഫോറം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

