Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്തോ ഗള്‍ഫ് ആന്‍റ്...

ഇന്തോ ഗള്‍ഫ് ആന്‍റ് മിഡിലീസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഉദ്ഘാടനം നാളെ

text_fields
bookmark_border
ഇന്തോ ഗള്‍ഫ് ആന്‍റ് മിഡിലീസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ഉദ്ഘാടനം നാളെ
cancel
camera_alt

ഡോ. എന്‍.എം. ഷറഫുദ്ദീന്‍, ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍

ദുബൈ: ഇ​ന്തോ ഗ​ള്‍ഫ് ആ​ൻ​ഡ് മി​ഡി​ലീ​സ്റ്റ് ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്‌​സ് ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന്​ ദു​ബൈ എ​യ​ര്‍പോ​ര്‍ട്ട് റോ​ഡ് ​ഫ്ലോ​റ ഇ​ന്നി​ല്‍ ന​ട​ക്കും. കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി ഡോ. ​ഭ​ഗ്‌​വ​ത് കി​ഷ​ന്‍റാ​വു കാ​രാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. കേ​ര​ള വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വ്, ഷാ​ര്‍ജ സാ​യി​ഫ് സോ​ണ്‍ ആ​ൻ​ഡ് ഹം​രി​യ ഫ്രീ ​സോ​ണ്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഡോ. ​സ​ഊ​ദ് മ​സ്‌​റൂ​ഇ, പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​ന്‍ ചേ​ത​ന്‍ ഭ​ഗ​ത് തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ക്കു​മെ​ന്ന് ചെ​യ​ര്‍മാ​ന്‍ ഡോ. ​എ​ന്‍.​എം. ഷ​റ​ഫു​ദ്ദീ​നും സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​സു​രേ​ഷ് കു​മാ​ര്‍ മ​ധു​സൂ​ദ​ന​നും അ​റി​യി​ച്ചു.

ഡോ. എന്‍.എം. ഷറഫുദ്ദീന്‍ ചെയര്‍മാന്‍, ഡോ. സുരേഷ് കുമാര്‍ മധുസൂദനന്‍ സെക്രട്ടറി ജനറല്‍

ദുബൈ: ഇ​ന്ത്യ​യി​ലേ​യും മി​ഡി​ലീ​സ്റ്റി​ലേ​യും പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ​യും ബി​സി​ന​സു​കാ​രു​ടെ​യും സാ​മ്പ​ത്തി​ക, വ്യ​വ​സാ​യ, വാ​ണി​ജ്യ, സാം​സ്‌​കാ​രി​ക കൈ​മാ​റ്റ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ രൂ​പ​വ​ത്ക​​രി​ച്ച ഇ​ന്തോ ഗ​ള്‍ഫ് ആ​ൻ​ഡ് മി​ഡി​ലീ​സ്റ്റ് ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സി​ന്‍റെ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഡോ. ​എ​ന്‍.​എം. ഷ​റ​ഫു​ദ്ദീ​ന്‍ (കൊ​ച്ചി) ചെ​യ​ര്‍മാ​നും ഡോ. ​സു​രേ​ഷ് കു​മാ​ര്‍ മ​ധു​സൂ​ദ​ന​ന്‍ (മും​ബൈ) സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​ണ്. വൈ​സ്​ ചെ​യ​ർ​മാ​ൻ: ജെ​യിം​സ് മാ​ത്യു (ദു​ബൈ), അ​ഹ​മ്മ​ദ് ക​ബീ​ര്‍ (റി​യാ​ദ്). ഡ​യ​റ​ക്ട​ര്‍മാ​ര്‍: ഡേ​വി​സ് ക​ല്ലൂ​ക്കാ​ര​ന്‍ (ഒ​മാ​ന്‍), ജ​ഗ​ദീ​പ് സി​ങ് റി​ഖി (ഡ​ല്‍ഹി), മു​ഹ​മ്മ​ദ് റാ​ഫി (ദു​ബൈ), രാ​ജേ​ഷ് സാ​ഗ​ര്‍ (കു​വൈ​ത്ത്), സി​യാ​ദ് ഉ​സ്മാ​ന്‍ (ഖ​ത്ത​ര്‍).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiIndo-Gulf and Middle East Chamber of Commerce
News Summary - Indo-Gulf and Middle East Chamber of Commerce Inauguration
Next Story