Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാജ്യത്തിന്‍റെ 80ാം...

രാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച്​ യു.എ.ഇയിലെ ഇന്ത്യൻ പ്രവാസലോകവും

text_fields
bookmark_border
രാജ്യത്തിന്‍റെ 80ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച്​ യു.എ.ഇയിലെ ഇന്ത്യൻ പ്രവാസലോകവും
cancel
camera_alt

 ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാനിൽ നടന്ന സ്വാതന്ത്ര്യദിന ആഘോഷം

ഷാർജ ഇന്ത്യൻ അസോസിയേഷൻ

ഷാർജ: ദേശസ്നേഹത്തിന്‍റെയും സാംസ്കാരിക വൈവിധ്യങ്ങളുടെയും നിറവിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ (ഐ.എ.എസ്​) ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഗസ്റ്റ് 15ന് രാവിലെ എട്ടിന്​ ഐ.എ.എസ് അങ്കണത്തിൽ നടന്ന വർണാഭമായ ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി അഫയേഴ്സ് കോൺസുൽ എ.കെ. ജോൺ ദേശീയ പതാക ഉയർത്തി. അസോസിയേഷൻ പ്രസിഡന്‍റ്​ നിസ്സാർ തളങ്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങൾ, നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ, കുടുംബങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. വൈകുന്നേരം ഏഴുമണിക്ക് ഐ.എ.എസ് കമ്യൂണിറ്റി ഹാളിൽ നടന്ന ഔദ്യോഗിക ആഘോഷ ചടങ്ങിലും പ്രസിഡന്‍റ്​ നിസ്സാർ തളങ്കര അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ 80 വർഷത്തെ സ്വാതന്ത്ര്യ ചരിത്രവും നേട്ടങ്ങളും അദ്ദേഹം അനുസ്മരിച്ചു.

ഷാർജ ഇന്ത്യൻ സ്കൂളിന്‍റെ രണ്ട് ബ്രാഞ്ചുകളിലെയും ഏഴുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായി ആഗസ്റ്റ് 11 മുതൽ 14 വരെ നടത്തിയ സമ്മർ ക്യാമ്പിന്‍റെ സമാപന സമ്മേളനവും ഇതോടനുബന്ധിച്ച് നടന്നു. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും, അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി ‘ചക് ദേ ഇന്ത്യ’ എന്ന പേരിൽ വിപുലമായ സംഗീത നിശയും ദേശഭക്തി ഗാനങ്ങളും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി.

അബൂദബി മലയാളി സമാജം

അബൂദബി: അബൂദബി മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ ഏഴുമണിക്ക് സമാജം ആസ്ഥാനത്ത് സമാജം എ.എം. അൻസാർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത മഹാന്മാരെ അനുസ്മരിച്ച്​ രാജ്യത്തിന്‍റെ ഐക്യവും ജനാധിപത്യ മൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്ന് പ്രസിഡന്‍റ്​ ആഹ്വാനം ചെയ്തു.

അബൂദബി മലയാളി സമാജത്തിന്‍റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രസിഡന്‍റ്​ എ.എം. അൻസാർ ദേശീയപതാക ഉയർത്തുന്നു

സമാജം വൈസ് പ്രസിഡന്‍റ്​ നസീർ പെരുമ്പാവൂർ, മുൻ ജനറൽ സെക്രട്ടറിമാരായ എം.യു. ഇർഷാദ്, ദശപുത്രൻ, വനിതാ കൺവീനർ കവിത വിനോദ്, എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങളായ അനുപ ബാനർജി, ഗോപകുമാർ, നൗഷാദ് സലീം, രാജേഷ് മഠത്തിൽ, അഭിലാഷ് പിള്ള, അമീർ കല്ലമ്പലം, ഷിബു, ഹാറൂൺ, അനീഷ് ഭാസി, സിറാജ് മാള, ദീപ സോജി, അശ്വതി അഭിലാഷ്, ഷാനിതാ ഷംസുദ്ധീൻ, ബിജു വാര്യർ, റിയാസ്, ഷാജി കുമാർ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വനിതാ വിങ്​, ബാലവേദി അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ, ഡേ ടു ഡേ സ്റ്റാഫ്‌ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി റഫീഖ് പി.ടി. സ്വാഗതയും ട്രഷറർ അനീഷ്‌ മോൻ നന്ദിയും പറഞ്ഞു. ദേശീയഗാനാലാപനവും മധുരവിതരണവും ചടങ്ങിന് മാറ്റുകൂട്ടി

ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ

അജ്​മാൻ: ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്‌മാൻ 80-ാമത്​ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസുൽ അഭിമന്യു കാർഗ്വാൾ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു.

ഐ.എസ്.സി കുടുംബാംഗങ്ങളുടെ ദേശീയഗാനത്തോടെ ആരംഭിച്ച യോഗത്തിൽ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഉന്നത വിജയം കൈവരിച്ച ഐ.എസ്.സി അംഗങ്ങളുടെ മക്കൾക്കുള്ള ഐ.എസ്.സി തേജസ്​ പുരസ്‌കാര സമർപ്പണം വൈസ് കോൺസുൽ അഭിമന്യു കാർഗ്വാൾ നിർവഹിച്ചു. പ്രസിഡന്‍റ്​ ഗിരീശൻ കാട്ടാമ്പൽ, ജനറൽ സെക്രട്ടറി ബഷീർ കാലടി, വൈസ് പ്രസിഡന്‍റ്​ പ്രേം കുമാർ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സുരേഷ് കൃഷ്ണ, മണി ഉപ്പത്തിൽ, ഷാജി, ബിജു മണ്ണുത്തി, പ്രാണേഷ്, വിനോദ് മുള്ളേരിയ, സി.വി. ശശി എന്നിവർ സന്നിഹിതരായിരുന്നു.

ഐ.എസ്.സി നൃത്ത വിദ്യാലയത്തിലെ കുട്ടികളുടെ സംഘ നൃത്തങ്ങളും ഐ.എസ്.സി കരാട്ടെ ക്ലബിലെ കുട്ടികളുടെ കായിക പ്രകടനങ്ങളും ആഘോഷത്തെ മിഴിവുറ്റതാക്കി. പ്രസിഡന്‍റ്​ ഗിരീശൻ അധ്യക്ഷത വഹിച്ചു. ബഷീർ കാലടി സ്വാഗതവും ജോ. ട്രഷറർ അസീസ് നന്ദിയും പറഞ്ഞു. ​ ജോ. സെക്രട്ടറി രാജേന്ദ്രൻ പുന്നപ്പുള്ളിയും മുൻ ജനറൽ സെക്രട്ടറി ചന്ദ്രനും സ്വാതന്ത്ര്യദിനാശംസകളർപ്പിച്ച് സംസാരിച്ചു.

കെ.എം.സി.സി

ദുബൈ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ഇസ്മായിൽ ഏറാമല ദേശീയ പതാക ഉയർത്തി. രാത്രി നടന്ന സാംസ്കാരിക സദസ്സിൽ എഴുത്തുകാരൻ റഫീഖ് തിരുവള്ളൂർ, മാധ്യമ പ്രവർത്തകൻ മുഹമ്മദലി കിനാലൂർ എന്നിവർ പ്രഭാഷണം നടത്തി. ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. നാസർ മുല്ലക്കൽ രാഷ്‌ട്രസേവാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദ് പട്ടാമ്പി ഭരണഘടനയുടെ ആമുഖം വായിച്ചു.

ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വൈസ് പ്രസിഡന്‍റ്​ഇസ്മായിൽ ഏറാമല ദേശീയ പതാക ഉയർത്തുന്നു

ഗിന്നസ് ലോക റെക്കോഡ് കരസ്ഥമാക്കിയ തൃശൂർ നസീർ ‘സാരെ ജഹാൻസെ അച്ഛാ’ എന്ന ദേശഭക്തി ഗാനം പിയാനോ വഴി ആലപിച്ചു. അഫ്സൽ മെട്ടമ്മൽ സ്വാഗതവും ഒ. മൊയ്തു നന്ദിയും പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് സംസ്ഥാന ഭാരവാഹികളായ കെ.പി.എ.സലാം, ഹംസ തൊട്ടിയിൽ, പി.വി നാസർ, ആർ.ഷുക്കൂർ, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, അഹമ്മദ് ബിച്ചി, സമദ് ചാമക്കാല, വിവിധ ജില്ല ഭാരവാഹികളായ സലാം കന്യപ്പാടി, ഇസ്‌മായിൽ ചെരുപ്പേരി, ജലീൽ മഷ്ഹൂർ തങ്ങൾ, മൊയ്തു മക്കിയാട്, ജമാൽ മനയത്ത്, അഷ്‌റഫ് കൊടുങ്ങല്ലൂർ, ഷിബു കാസിം തുടങ്ങിയവർ നേതൃത്വം നൽകി. നബീൽ നാരങ്ങോളി ഡിജിറ്റൽ കോ-ഓർഡിനേഷൻ നടത്തി.

അക്കാഫ് അസോസിയേഷൻ

ദുബൈ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അക്കാഫ് അസോസിയേഷൻ ഹാളിൽ ദേശീയ പതാക ഉയർത്തി. അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ്​ പോൾ ടി. ജോസഫ് ദേശീയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ്​ ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ ആർ. സുനിൽ കുമാർ, വിൻസന്‍റ്​ വലിയ വീട്ടിൽ, സി.എൽ. മുനീർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ കോളജ് അലുംനി മെമ്പർമാർ പങ്കെടുത്തു.

ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ

ഉമ്മുൽ ഖുവൈൻ: ഇന്ത്യൻ അസോസിയേഷൻ ഉമ്മുൽ ഖുവൈനിൽ പ്രൗഢഗംഭീരമായ ചടങ്ങുകളോടെ സ്വാതന്ത്ര്യദിനാഘോഷം നടന്നു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ്​ സജാദ് നാട്ടിക അധ്യക്ഷത വഹിച്ചു.

ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പ​​ങ്കെടുത്തവർ

ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസുൽ ഹേമന്ത് ഗിർ ഇന്ത്യൻ പതാകയും പ്രസിഡന്‍റ്​ സജാദ് നാട്ടിക യു.എ.ഇ പതാകയും ഉയർത്തി. കുട്ടികൾ ദേശീയ ഗാനം ആലപിച്ചു. മെമ്പർമാരും കുടുംബാംഗങ്ങളുമടക്കം ധാരാളം പേർ പങ്കെടുത്തു. ട്രഷറർ മുഹമ്മദ് മൊഹ്‌ദീൻ സ്വഗതവും ജോ. ട്രഷറർ ഷിനു ബേബി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsIndian diasporaIndian Independence Day
News Summary - The Indian diaspora in the UAE celebrated the country's 80th Independence Day
Next Story