Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വകാര്യ മേഖലയിലെ...

സ്വകാര്യ മേഖലയിലെ സ്വദേശി അനുപാത വർധന നീട്ടിവെച്ചു

text_fields
bookmark_border
സ്വകാര്യ മേഖലയിലെ സ്വദേശി അനുപാത വർധന നീട്ടിവെച്ചു
cancel
Listen to this Article

കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികളുടെ അനുപാതം വർധിപ്പിക്കുന്നത് മാൻപവർ പബ്ലിക് അതോറിറ്റി നീട്ടിവെച്ചു. സിവിൽ സർവീസ് കമീഷനുമായി കൂടിയാലോചിച്ചാണ് അതോറിറ്റി ഇതുസംബന്ധിച്ച് തീരുമാനമെടുത്ത്.

സ്വകാര്യ മേഖലയി​ൽ പൊതുവായി തോത് നിശ്ചയിക്കുന്നതിന് പകരം സ്വദേശി തൊഴിലാളികളുടെ ലഭ്യത അനുസരിച്ച് ഓരോ സെക്ടറിലും പ്രത്യേകം അനുപാതം നിശ്ചയിക്കാനാണ് നീക്കം. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച്​ എല്ലാവർക്കും സർക്കാർ ജോലി നൽകുന്നത്​ പ്രായോഗികമല്ലെന്ന വിലയിരുത്തലി​ന്റെ അടിസ്ഥാനത്തിൽ സ്വ​കാര്യമേഖലയിൽ സ്വദേശികൾക്ക്​ പരമാവധി പ്രോത്സാഹനം നൽകുന്ന സമീപനമാണ്​ സർക്കാർ സ്വീകരിച്ചുവരുന്നത്​.

അതേസമയം, സ്വകാര്യ മേഖലയിൽ ജോലിയെടുക്കാൻ കുവൈത്തികൾ താൽപര്യം കാണിക്കാത്ത സ്ഥിതിയുണ്ട്​. ജോലിക്ക്​ അപേക്ഷിച്ച്​ കാത്തിരിക്കുന്നവർക്ക്​ മാൻപവർ അതോറിറ്റി അവസരമൊരുക്കിയപ്പോൾ ഭൂരിഭാഗവും തയാറായില്ല.

ജോലിക്ക്​ കയറിയവർ തന്നെ രാജിവെക്കുന്ന പ്രവണതയാണ്​ മാൻപവർ അതോറിറ്റി റിപ്പോർട്ട്​ വ്യക്​തമാക്കുന്നത്​. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തൽക്കാലം സ്വദേശി അനുപാതം വർധിപ്പിക്കേണ്ടെന്ന തീരുമാനത്തിൽ എത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:private sectorthe proportion of natives
News Summary - The increase in the proportion of natives in the private sector has been postponed
Next Story