ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് ഇമിഗ്രേഷൻ വിഭാഗം
text_fieldsആഘോഷച്ചടങ്ങിൽ ദുബൈ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സല്യൂട്ട് സ്വീകരിക്കുന്നു
ദുബൈ: യു.എ.ഇയുടെ 53ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ ഇമിഗ്രേഷൻ വിഭാഗം വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 455 ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചേർന്ന് ‘സായിദ്, റാശിദ്’ ലോഗോയുടെ മനുഷ്യരൂപം അവതരിപ്പിച്ചു. ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, വിവിധ ഡിപ്പാർട്ട്മെന്റുകളുടെ അസി. ഡയറക്ടർമാർ, സ്വദേശികളും വിദേശികളുമായ ജീവനക്കാരടക്കം നിരവധിപേർ ചടങ്ങിൽ പങ്കുചേർന്നു.
ഇമിഗ്രേഷന്റെ പ്രധാന ഓഫിസ് പരിസരത്ത് നടന്ന ചടങ്ങിൽ നിരവധി വർണാഭമായ കലാപരിപാടികളും കുട്ടികളുടെ കലാപ്രകടനങ്ങളും അരങ്ങേറി. യു.എ.ഇയുടെ സമ്പന്നമായ സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ നാടൻ കലാരൂപങ്ങളുടെ അവതരണവും ചടങ്ങുകൾക്ക് താളപ്പെരുമയേകി.
സമാധാനവും ഐക്യവും നിറഞ്ഞ രാജ്യമെന്നനിലയിൽ യു.എ.ഇയുടെ പ്രതീക്ഷകളുടെയും ആശയങ്ങളുടെയും വിജയങ്ങളെ അഭിമാനത്തോടെ ആഘോഷിക്കാനുള്ള അവസരമാണ് ദേശീയദിനമെന്നും രാജ്യത്തെ ഭരണാധികാരികൾക്ക് നന്ദി അറിയിക്കുന്നുവെന്നും ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി രണ്ടാഴ്ച ഹാപ്പിനെസ്സ് ഇമാറാത്തി സൂക്കും ഡിപ്പാർട്ട്മെന്റ് പരിസരത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

