Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോ​ട്ട്പാ​ക്ക് ഷോ​റൂം...

ഹോ​ട്ട്പാ​ക്ക് ഷോ​റൂം ഉ​മ്മു​ല്‍ഖു​വൈ​നി​ല്‍ തു​റ​ന്നു

text_fields
bookmark_border
ഹോ​ട്ട്പാ​ക്ക് ഷോ​റൂം ഉ​മ്മു​ല്‍ഖു​വൈ​നി​ല്‍ തു​റ​ന്നു
cancel
camera_alt

ഹോട്ട്പാക്ക് ഗ്ലോബൽ ഉമ്മുല്‍ഖുവൈനിലെ അല്‍ റംലയില്‍ തുറന്ന പുതിയ ഷോറൂമിന്‍റെ ഉദ്​ഘാടനം ഗ്രൂപ് മാനേജിങ്​ ഡയറക്ടര്‍ പി.ബി. അബ്ദുല്‍ ജബ്ബാര്‍ നിർവഹിക്കുന്നു

ഉ​മ്മു​ല്‍ ഖു​വൈ​ന്‍: ഹോ​ട്ട്പാ​ക്ക് ഗ്ലോ​ബ​ലി​ന്‍റെ ബി​സി​ന​സ് വി​പു​ലീ​ക​ര​ണ ഭാ​ഗ​മാ​യി ഉ​മ്മു​ല്‍ഖു​വൈ​നി​ലെ അ​ല്‍ റം​ല​യി​ല്‍ പു​തി​യ ഷോ​റൂം ആ​രം​ഭി​ച്ചു. ഹോ​ട്ട്പാ​ക്ക് ഗ്ലോ​ബ​ല്‍ ഗ്രൂ​പ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ പി.​ബി. അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രൂ​പ് എ​ക്‌​സി.​ഡ​യ​റ​ക്ട​ര്‍ സൈ​നു​ദ്ദീ​ന്‍ ബീ​രാ​വു​ണ്ണി, ടെ​ക്‌​നി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ പി.​ബി. അ​ന്‍വ​ര്‍, ഷാ​ര്‍ജ-​നോ​ര്‍തേ​ണ്‍ എ​മി​റേ​റ്റ്‌​സ് റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ പ​​ങ്കെ​ടു​ത്തു. ഭ​ക്ഷ്യ പാ​ക്കേ​ജി​ങ്​ വ്യ​വ​സാ​യ​ത്തി​ല്‍ ഡി​സ്‌​പോ​സി​ബി​ള്‍ ഫു​ഡ് പാ​ക്കേ​ജി​ങ്​ ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ ഡി​മാ​ന്‍ഡ് വ​ര്‍ധി​ച്ച​ത​നു​സ​രി​ച്ച് നൂ​ത​ന സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച്​ ഹോ​ട്ട്പാ​ക്കും റീ​ട്ടെ​യി​ല്‍ സാ​ന്നി​ധ്യം വ​ര്‍ധി​പ്പി​ക്കു​ന്നു​വെ​ന്ന്​ പി.​ബി. അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ പ​റ​ഞ്ഞു.

ഹോ​ട്ട്പാ​ക്കി​ന്‍റെ ഹ​രി​ത യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി സൗ​ഹൃ​ദ ഭ​ക്ഷ്യ​പാ​ക്കേ​ജി​ങ്​ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പു​തി​യ സ്‌​റ്റോ​റി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.ആ​ഗോ​ള ഫു​ഡ് ബ്രാ​ന്‍ഡു​ക​ള്‍ വി​പ​ണി​യി​ലേ​ക്ക് വ​ന്‍ തോ​തി​ല്‍ ക​ട​ന്നു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യു.​എ.​ഇ​യി​ലും മി​ഡി​ല്‍ ഈ​സ്റ്റി​ലും വി​പു​ലീ​ക​ര​ണം തു​ട​രു​ക എ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ കാ​ഴ്ച​പ്പാ​ടെ​ന്ന്​ സൈ​നു​ദ്ദീ​ന്‍ ബീ​രാ​വു​ണ്ണി പ​റ​ഞ്ഞു. പേ​പ്പ​ര്‍, പ്ലാ​സ്റ്റി​ക്, അ​ലു​മി​നി​യം, വു​ഡ് എ​ന്നി​വ​യി​ല്‍ നി​ന്നു​ള്ള 3,500ല​ധി​കം ഉ​ല്‍പ​ന്ന​ങ്ങ​ളു​ള്ള ഹോ​ട്ട്പാ​ക്കി​ന് 2,500 രാ​ജ്യാ​ന്ത​ര ബ്രാ​ന്‍റു​ക​ളു​ണ്ട്. 30 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 3,000 ജീ​വ​ന​ക്കാ​രും 12 മാ​നു​ഫാ​ക്ച​റി​ങ്​ പ്ലാ​ന്‍റു​ക​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Umm Al QuwainHotpack Showroom
News Summary - The Hotpack Showroom opens in Umm al-Quwain
Next Story