‘കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം’
text_fields‘കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം’എന്ന ഗ്രന്ഥം ഡോ. കെ.കെ.എൻ കുറുപ്പ്
അഡ്വ. അബ്ദുൽകരീം ബിൻ ഈദിന് നൽകി പ്രകാശനം ചെയ്യുന്നു
ഷാർജ: യുവത ബുക്സ് പ്രസിദ്ധീകരിച്ച ‘കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം’എന്ന ഗ്രന്ഥം പ്രമുഖ ചരിത്രകാരനും കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ് യു.എ.ഇയിലെ പ്രമുഖ നിയമ വിദഗ്ധൻ അഡ്വ. അബ്ദുൽകരീം ബിൻ ഈദിന് നൽകി പ്രകാശനം ചെയ്തു.
ഒരു നഗരത്തിന്റെ പ്രാദേശിക ചരിത്രവും ഒരു സമുദായത്തിന്റെ വീരേതിഹാസവും ഒന്നിച്ചുചേർന്ന അപൂർവ രചനയാണ് കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം എന്ന കൃതിയെന്നും കേരളത്തിലെ ഇസ്ലാമിക ആവിർഭാവം മുതൽ ഇന്നോളമുള്ള മുസ്ലിം സാമൂഹിക ചരിത്രം കൂടിയാണ് ഇതെന്നും ഡോ. കെ.കെ.എൻ. കുറുപ്പ് പറഞ്ഞു.
പ്രകാശന ചടങ്ങിൽ ഗ്രന്ഥകാരൻ പി.പി. മമ്മത്കോയ പരപ്പിൽ, നിദ അൻജും, കെ.എൽ.പി യൂസുഫ്, മുജീബ്റഹ്മാൻ തൃക്കണാപുരം, ബഷീർ തിക്കോടി, ഡോ. ജാബിർ അമാനി, ഡോ. കെ.ടി. അൻവർ സാദത്ത്, ഹാസിൽ മുട്ടിൽ, അസൈനാർ അൻസാരി, ഡോ.പി. അബ്ദു സലഫി, മുജീബ ജുനൈദ്, ഹാറൂൺ കക്കാട്, മുനീബ നജീബ്, നബീൽ അരീക്കോട്, തൻസിൽ ശരീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

