ദുബൈയിലെ ഹിന്ദു ക്ഷേത്രം അടുത്ത വർഷം തുറന്നുകൊടുക്കും
text_fieldsദുബൈയിൽ നിർമാണം പുരോഗമിക്കുന്ന ഹൈന്ദവ ക്ഷേത്രത്തിെൻറ മാതൃക
ദുബൈ: ഇമാറാത്ത് ഹൃദയമന്ത്രമായി കൊണ്ടുനടക്കുന്ന സഹിഷ്ണുതയുടെ മകുടോദാഹരണമായി ദുബൈയിൽ ഉയരുന്ന ഹൈന്ദവ ക്ഷേത്രം 2022ലെ ദീപാവലി നാളിൽ വിശ്വാസികൾക്കായി തുറന്നുകൊടുക്കും. ഇന്ത്യൻ, അറബി വാസ്തുവിദ്യയുടെ സമന്വയത്തിലൂടെ നിർമിക്കുന്ന ക്ഷേത്രത്തിെൻറ മാതൃക പുറത്തുവിട്ടു. ഗുരു നാനാക് സിങ് ദർബാറിനോടു ചേർന്ന് വരുന്ന ഹിന്ദു ക്ഷേത്രം ബർബെ ദുബൈയിലെ സിന്ധി ഗുരു ദർബാറിെൻറ വിപുലീകരണമാണെന്ന് ദുബൈയിലെ കമ്യൂണിറ്റി െഡവലപ്മെൻറ് അതോറിറ്റി (സി.ഡി.എ) അറിയിച്ചു.
2020 ആഗസ്റ്റ് 29ന് കോവിഡ് പകർച്ചവ്യാധികൾക്കിടയിൽ ലളിതമായ ചടങ്ങിലാണ് ക്ഷേത്രത്തിെൻറ ശിലാസ്ഥാപനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

