ഹിജ്റ എക്സ്പെഡിഷൻ ശ്രദ്ധേയമായി
text_fieldsദുബൈ വുഡ്ലം പാർക്ക് സ്കൂളിൽ നടന്ന ഹിജ്റ എക്സ്പെഡിഷന്റെ സദസ്സ്
ദുബൈ: കൊല്ലം ത്വയ്ബ സെന്റർ സംഘടിപ്പിക്കുന്ന സീറത്തുന്നബി ഇന്റർനാഷനൽ കോൺഫറൻസിന്റെ ഭാഗമായി ദുബൈ വുഡ്ലം പാർക്ക് സ്കൂളിൽ നടന്ന ഹിജ്റ എക്സ്പെഡിഷൻ ശ്രദ്ധേയമായി. പ്രവാചക ജീവിതത്തിലെ സുവർണ ചരിതമായ ഹിജ്റയുടെ സഞ്ചാരവഴികളിലൂടെയുളള യാത്രാനുഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഹിജ്റ എക്സ്പെഡിഷന്റെ അവതരണം ഡോ. മുഹമ്മദ് ഫാറൂഖ് നഈമി നിർവഹിച്ചു.
സ്വാഗതസംഘം ചെയർമാൻ മുഹ്യുദ്ദീൻ കുട്ടി സഖാഫി പുകയൂരിന്റെ അധ്യക്ഷതയിൽ ഐ.സി.എഫ് ഇന്റർനാഷനൽ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫി മമ്പാട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് സൈനുദ്ദീൻ ബാ അലവി പരപ്പനങ്ങാടി, സയ്യിദ് ഇല്യാസ് അഹ്സനി, ശരീഫ് കാരശ്ശേരി, ആസിഫ് മുസ്ലിയാർ പുതിയങ്ങാടി, അബ്ദുൽ കരീം തളങ്കര, അബ്ദുൽ സലാം കാഞ്ഞിരോട്, അബ്ദുൽ ഹമീദ് സഅദി ഈശ്വരമംഗലം, മുഹമ്മദലി സൈനി, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, ഷംസുദ്ദീൻ പയ്യോളി, ഇസ്മായിൽ കക്കാട്, അമീർ ഹസ്സൻ, ശുക്കൂർ സഖാഫി, അബ്ദുൽ അഹദ് തുടങ്ങിയവർ സംബന്ധിച്ചു.
യാത്രയുടെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന ഡോ. മുഹമ്മദ് ഫാറൂഖ് നഈമി രചിച്ച ‘ഹിജ്റയുടെ കാൽപ്പാടുകൾ തേടി’ എന്ന സമ്പൂർണ ഹിജ്റ യാത്രാ വിവരണ പുസ്തകത്തിന്റെ പ്രകാശനം അബ്ദുൽ ജബ്ബാർ ഹാജിക്ക് നൽകി അൽ ഷിഫ ഡയറക്ടർ മുഹമ്മദ് കാസിം നിർവഹിച്ചു. അഷ്റഫ് പാലക്കോട് സ്വാഗതവും ഇ.കെ മുസ്തഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

