വാഹനങ്ങൾക്ക് മുകളിലെ ലഗേജ് ഉയരം 60 സെന്‍റീമീറ്ററിൽ കൂടരുത്
text_fieldsദുബൈ: വാഹനങ്ങളുടെ മുകളിൽ കയറ്റുന്ന ലഗേജുകളുടെ പരമാവധി ഉയരം 60 സെന്‍റീമീറ്റർ ആയി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡ് മാർഗം യാത്ര ചെയ്യുന്ന എല്ലാ ഡ്രൈവർമാരും ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം. വേനൽക്കാലത്ത് റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും അപകടങ്ങളും പരിക്കുകളും കുറക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഫെഡറൽ മന്ത്രാലയം 2026ലെ തങ്ങളുടെ മൂന്നാമത് ട്രാഫിക് കാമ്പെയ്‌ൻ ആരംഭിച്ചിട്ടുണ്ട്. ‘അപകടങ്ങളില്ലാത്ത വേനൽക്കാലം’ എന്ന മുദ്രാവാക്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നുമാസത്തെ കാമ്പെയ്‌ൻ എല്ലാ ഡ്രൈവർമാരെയും ലക്ഷ്യമിട്ടുള്ളതാണ്.
വേനൽ അവധിക്കാലവും വിനോദയാത്രകളും ആരംഭിക്കുന്ന സമയത്താണ് കാമ്പെയ്‌ൻ സംഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ മുൻനിർത്തി കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

