Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎല്ലാ കുട്ടികളുടെയും...

എല്ലാ കുട്ടികളുടെയും സന്തോഷത്തിന്​ മുഖ്യ പരിഗണന -​ശൈഖ്​ മുഹമ്മദ്​

text_fields
bookmark_border
എല്ലാ കുട്ടികളുടെയും സന്തോഷത്തിന്​ മുഖ്യ പരിഗണന -​ശൈഖ്​ മുഹമ്മദ്​
cancel
camera_alt

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ

അബൂദബി: രാജ്യത്തെ എല്ലാ കുട്ടികളുടെയും സന്തോഷവും ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നത് ഏറ്റവും പ്രധാനപ്പെട്ട മുൻഗണനയാണെന്ന് യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ. ഇമാറാത്തി ശിശുദിനത്തോട്​ അനുബന്ധിച്ച സന്ദേശത്തിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയത്.

ലോകം നിരവധി വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ, കുടുംബങ്ങളും അധ്യാപകരും സമൂഹത്തിലെ എല്ലാ അംഗങ്ങളും കുട്ടികൾ സുരക്ഷിതരാണെന്നും ആത്മവിശ്വാസത്തോടെ വളരാൻ കഴിയുന്ന രാജ്യത്തിലാണ് അവർ ജീവിക്കുന്നതെന്നും ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്ത് നടക്കുന്ന വേഗത്തിലുള്ള മാറ്റങ്ങളും ആഗോള സംഭവവികാസങ്ങളും പരിഗണിക്കുമ്പോൾ കുട്ടികളെ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന സമഗ്ര സംവിധാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ദുബൈ കൾചർ ആൻഡ്​ ആർട്​സ്​ അതോറിറ്റി ചെയർപേഴ്സൺ ലത്തീഫ ബിൻത്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ശിശുദിന പ്രസ്താവനയിൽ പറഞ്ഞു.

യു.എ.ഇ വിദ്യഭ്യാസ മന്ത്രി സാറ അൽ അമീരി അടക്കം മറ്റു നിരവധി പ്രമുഖരും ഇമാറാത്തി ശിശുദിനത്തിൽ സന്ദേശങ്ങൾ പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - The happiness of all children is the main consideration - Sheikh Mohammed
Next Story