Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആഡംബര കാറുമായി കടന്ന...

ആഡംബര കാറുമായി കടന്ന സംഘത്തെ പിടികൂടി

text_fields
bookmark_border
ആഡംബര കാറുമായി കടന്ന സംഘത്തെ പിടികൂടി
cancel
camera_alt

പി​ടി​യി​ലാ​യ ത​ട്ടി​പ്പു​സം​ഘം

ഷാ​ർ​ജ: വ്യാ​ജ ചെ​ക്ക് ന​ൽ​കി സ്വ​ദേ​ശി​യെ ക​ബ​ളി​പ്പി​ച്ച് ര​ണ്ട​ര ല​ക്ഷം ദി​ർ​ഹം വി​ല​മ​തി​ക്കു​ന്ന 2020 മോ​ഡ​ൽ ടൊ​യോ​ട്ട ലാ​ൻ​ഡ് ക്രൂ​സ​ർ കാ​റു​മാ​യി മു​ങ്ങി​യ അ​ഞ്ച് അ​റ​ബ് വം​ശ​ജ​രെ പി​ടി​കൂ​ടി​യ​താ​യി ഷാ​ർ​ജ കു​റ്റ​ന്വേ​ഷ​ണ വി​ഭാ​ഗം പ​റ​ഞ്ഞു. കാ​ർ വാ​ങ്ങാ​ൻ വ​ന്ന​വ​ർ വി​ല പ​റ​ഞ്ഞു​റ​പ്പി​ച്ച ശേ​ഷം ടെ​സ്​​റ്റ്​ ഡ്രൈ​വ് ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. വാ​ഹ​ന​ത്തി​െൻറ വി​ല​ക്ക് തു​ല്യ​മാ​യ ചെ​ക്ക് ന​ൽ​കു​ക​യും ചെ​യ്​​തു.

വാ​ഹ​ന​വു​മാ​യി പോ​യ​വ​ർ ഏ​റെ​നേ​രം ക​ഴി​ഞ്ഞും തി​രി​ച്ചു​വ​രാ​താ​യ​തോ​ടെ​യാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം ഉ​ട​മ മ​ന​സ്സി​ലാ​ക്കി​യ​ത്. ഉ​ട​നെ വ്യ​വ​സാ​യ മേ​ഖ​ല പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. റാ​സ​ൽ​ഖൈ​മ​യി​ലാ​ണ് സം​ഘം ത​മ്പ​ടി​ച്ചി​രു​ന്ന​ത്. ഇ​വ​രെ പി​ടി​കൂ​ടാ​ൻ റാ​ക് പൊ​ലീ​സും സ​ഹാ​യി​ച്ചു. ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ശേ​ഖ​രി​ച്ച വി​വ​ര​ങ്ങ​ൾ, വ്യ​ത്യ​സ്​​ത അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ഞ്ച് അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന സം​ഘം റാ​സ​ൽ​ഖൈ​മ​യി​ലെ എ​മി​റേ​റ്റി​ലെ സ്ഥ​ലം അ​വ​രു​ടെ യോ​ഗ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച​താ​യി കാ​ണി​ച്ചു.

റാ​സ​ൽ​ഖൈ​മ​യി​ലെ ഒ​രു​വി​ദൂ​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഘം ത​മ്പ​ടി​ച്ചി​രു​ന്ന​ത്. റാ​സ​ൽ​ഖൈ​മ പൊ​ലീ​സു​മാ​യി ഏ​കോ​പി​പ്പി​ച്ച്, എ​ല്ലാ നി​യ​മ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച്, ഷാ​ർ​ജ പൊ​ലീ​സ് സ്ഥാ​പി​ച്ച കെ​ണി​യി​ലാ​ണ് സം​ഘം അ​ക​പ്പെ​ട്ട​ത്. കേ​സി​ൽ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. മോ​ഷ്​​ടി​ച്ച വാ​ഹ​നം പി​ടി​ച്ചെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car theft
News Summary - The group with the luxury car was caught
Next Story