Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറിവിന്‍റെ മഹാമേളക്ക്​...

അറിവിന്‍റെ മഹാമേളക്ക്​ ഇന്ന്​ തുടക്കം

text_fields
bookmark_border
അറിവിന്‍റെ മഹാമേളക്ക്​ ഇന്ന്​ തുടക്കം
cancel

ദുബൈ: നാളെയുടെ നായകരാവാൻ കൊതിക്കുന്നവർക്ക്​ വഴികാട്ടിയാവാൻ 'ഗൾഫ്​ മാധ്യമം'ഒരുക്കുന്ന എജുകഫേ ഏഴാം സീസണ്​ ദുബൈ മുഹൈസിന ഇത്തിസാലാത്ത്​ അക്കാദമിയിൽ ഞായറാഴ്ച കൊടിയേറ്റം. തിരിച്ചുവരവിന്‍റെ പാതയിൽ അതിവേഗം മുന്നേറുന്ന യു.എ.ഇയിലെ വിദ്യാഭ്യാസ മേഖലക്ക്​ പുത്തനുണർവേകുന്ന മഹാമേളയിൽ ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്​സിറ്റികളും പ്രമുഖ പ്രചോദക പ്രഭാഷകരും വിദ്യാഭ്യാസ വിദഗ്ധരും പ​ങ്കെടുക്കും. ഇത്തിസാലാത്ത്​ അക്കാദമിയിലെ വിശാലമായ വേദിയിൽ കോവിഡ്​ മുൻകരുത​ൽ പൂർണമായും പാലിച്ചാണ്​ മിഡ്​ലീസ്റ്റിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ എജുകഫേ അരങ്ങേറുന്നത്​. ഡിജിറ്റൽ കാലത്ത്​ ഇന്ത്യയിലെയും വിദേശത്തെയും ജോലി സാധ്യതകൾ വിവരിക്കുന്ന മേളയിലേക്ക്​ പ്രവേശനം സൗജന്യമാണ്​. പഠനത്തിൽ മുന്നേറാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്ന ​രക്ഷിതാക്കൾക്കും കരിയറിൽ മുന്നേറ്റം ആഗ്രഹിക്കുന്ന അധ്യാപകർക്കും ഉപകാരപ്പെടുന്ന സെഷനുകളാണ്​ എജുകഫേയിൽ ഒരുക്കിയിരിക്കുന്നത്​. പ്രമുഖ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ സാധ്യതകളും ഓഫറുകളും വിവരിക്കുന്ന പ്രദർശനവുമായി മേളനഗരിയിലുണ്ടാകും.

രാവിലെ 9.30ന്​ രജിസ്​ട്രേഷൻ ആരംഭിക്കും. 11ന്​ പ്രശസ്ത പ്രചോദക പ്രഭാഷക മദീഹ അഹ്​മദിന്‍റെ സെഷൻ നടക്കും. പഠനകാലത്ത്​ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച്​ മദീഹ പറഞ്ഞുതരും. എങ്ങനെ നല്ല അധ്യാപകരാകാം എന്നതിനെ കുറിച്ച്​​ വെല്ലിങ്​ടൺ അക്കാദമിയുടെ അക്കാദമിക്​ ഡയറക്ടർ ഡോ. അലി കമ്രാൻ സംസാരിക്കും. 20 വർഷത്തെ കരിയറിനിടയിൽ ബഹുരാഷ്​ട്ര കമ്പനികളിലും യൂനിവേഴ്​സിറ്റികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യാപകനായും പരിശീലകനായും പ്രവർത്തിച്ചതിന്‍റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവെക്കും. ഉച്ചക്ക്​ ശേഷം സൈബർ ക്രൈം ഇൻവെസ്റ്റിഗേറ്ററായ ഡോ. ധന്യ മേനോൻ നയിക്കുന്ന സെഷൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഉപകാരപ്പെടും. സൈബർ മേഖലയിലെ ചതിക്കുഴികൾ വിവരിക്കുന്നതിനൊപ്പം സാധ്യതകളും പറഞ്ഞുതരും.

3.15ന്​ ഔദ്യോഗിക ഉദ്​ഘാടന ചടങ്ങിൽ ഇന്ത്യൻ ബാഡ്​മിന്‍റൺ ടീം മുഖ്യപരിശീലകൻ പുല്ലേല ഗോപിചന്ദ്, ആസ്റ്റർ ഡി.എം ഹെൽത്ത്​ കെയർ ചെയർമാനും എം.ഡിയുമായ ഡോ. ആസാദ്​ മൂപ്പൻ എന്നിവർ മുഖ്യാതിഥികളായി സംബന്ധിക്കും. കളിക്കളത്തിലും പരിശീലനക്കളരിയിലും പൊരുതി ജയിച്ചതിന്‍റെ കഥകൾ പി.വി. സിന്ധുവിന്‍റെയും സൈന നെഹ്​വാളിന്‍റെയും പരിശീലകൻ കൂടിയായ ഗോപിചന്ദ്​ വിവരിക്കും. 4.45ന്​ ഹാക്കിങ് മേഖലയിലെ സാധ്യതകളെ കുറിച്ചുള്ള സെഷൻ സി.എം. മഹ്​റൂഫ്​ നയിക്കും. കമ്പ്യൂട്ടറും മനുഷ്യ ശരീരവും എങ്ങനെ ഹാക്ക്​ ചെയ്യാം എന്നതിനെ കുറിച്ച്​ ഈ മേഖലയിലെ വിദഗ്ധനായ മഹ്​റൂഫ്​ പറഞ്ഞുതരും. രാജ്യാന്തര വേദികളിൽ മാജിക്​ പ്രവീണ്യം തെളിയിച്ച പ്രശസ്ത മജീഷ്യൻ ദയയുടെ മാജിക്​ ഷോയോടെ ഞായറാഴ്​ചത്തെ പരിപാടികൾ സമാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafe season7
News Summary - The great festival of knowledge begins today
Next Story