പേരക്കുട്ടികൾക്കൊപ്പം പെരുന്നാൾ ആഘോഷിച്ച് ഭരണാധികാരികൾ
text_fieldsപെരുന്നാൾ ദിനത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പേരക്കുട്ടികൾക്കൊപ്പം
ദുബൈ: പെരുന്നാൾ ദിനത്തിൽ പേരക്കുട്ടികൾക്കൊപ്പം സന്തോഷനിമിഷങ്ങൾ ചെലവഴിക്കുന്ന യു.എ.ഇ ഭരണാധികാരികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ചുറ്റും കുട്ടികൾക്കൊപ്പം യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ സമൂഹമാധ്യമ അക്കൗണ്ടിലാണ് ചിത്രം പ്രസിദ്ധീകരിച്ചത്.
പെരുന്നാൾ ദിനത്തിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പേരക്കുട്ടികൾക്കൊപ്പം
കൗമാരക്കാരും കുട്ടികളുമായ 16പേരാണ് ചിത്രത്തിലുള്ളത്. ശൈഖ് മുഹമ്മദ് ബിൻ റാശിദിന്റെ ചിത്രങ്ങൾ കുടുംബാംഗങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലാണ് വന്നത്. ഹൃദയഹാരിയായ ചിത്രങ്ങൾ പെരുന്നാൾ ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. കുട്ടികളെ സ്നേഹിക്കുകയും ചേർത്തുപിടിക്കുകയും ചെയ്യുന്ന ഭരണാധികാരികളുടെ സമീപനം എല്ലാവർക്കും മാതൃകയാണെന്ന് നിരവധി പേർ പ്രശംസിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് ബിൻ റാശിദിനൊപ്പം ചിത്രത്തിൽ മകനും ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമുമുണ്ട്.