Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​ നിബന്ധന...

കോവിഡ്​ നിബന്ധന പാലിച്ചില്ലെങ്കിൽ ശമ്പളത്തിൽ പിടിവീഴും

text_fields
bookmark_border
കോവിഡ്​ നിബന്ധന പാലിച്ചില്ലെങ്കിൽ ശമ്പളത്തിൽ പിടിവീഴും
cancel

അ​ജ്മാ​ന്‍: കോ​വി​ഡ് സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത അ​ജ്മാ​ൻ സ​ർ​ക്കാ​ർ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ക്ക​ലും മ​റ്റ് പി​ഴ​ക​ളും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 10​ ദി​വ​സം വ​രെ​യു​ള്ള ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ക്കു​ന്ന​ത്. മാ​സ്ക് ധ​രി​ക്കാ​തി​രി​ക്ക​ൽ, സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ഹ​സ്ത​ദാ​നം ചെ​യ്യ​ൽ, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്ക​ൽ, കൂ​ട്ടം ചേ​ര​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ നി​യ​മ​ലം​ഘ​ന​ത്തി​ല്‍ ഉ​ൾ​പ്പെ​ടും. അ​ജ്മാ​ന്‍ ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പു​തു​ക്കി​യ സ​ർ​ക്കു​ല​റി​ൽ കോ​വി​ഡ് സം​ബ​ന്ധ​മാ​യ എ​ട്ട് സു​ര​ക്ഷാ​ലം​ഘ​ന​ങ്ങ​ളും അ​വ​യു​ടെ പി​ഴ​ക​ളും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യം നി​യ​മം ലം​ഘി​ക്കു​മ്പോ​ൾ രേ​ഖാ​മൂ​ലം മു​ന്ന​റി​യി​പ്പ് ന​ൽ​കും. ആ​വ​ർ​ത്തി​ച്ചു​ള്ള ലം​ഘ​നം ഒ​രു​ദി​വ​സ​ത്തെ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ക്കും. വീ​ണ്ടും ആ​വ​ര്‍ത്തി​ക്കു​ന്ന​താ​യി ക​ണ്ടാ​ല്‍ ജീ​വ​ന​ക്കാ​ര​ന് മൂ​ന്ന് ദി​വ​സ​ത്തെ അ​ടി​സ്ഥാ​ന​ശ​മ്പ​ളം ന​ഷ്ട​മാ​കും.

കോ​വി​ഡ് പോ​സി​റ്റി​വാ​യോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ട് കൂ​ടി​യോ ഓ​ഫി​സി​ല്‍ ഹാ​ജ​രാ​യാ​ല്‍ മൂ​ന്ന് ദി​വ​സ​ത്തെ അ​ടി​സ്ഥാ​ന​ശ​മ്പ​ളം കു​റ​ക്കും. ആ​വ​ർ​ത്തി​ച്ചു​ള്ള ലം​ഘ​നം ജീ​വ​ന​ക്കാ​ര​ന് അ​ഞ്ച് ദി​വ​സ​ത്തെ അ​ടി​സ്ഥാ​ന​ശ​മ്പ​ളം ന​ൽ​കേ​ണ്ടി​വ​രും. വീ​ണ്ടും ആ​വ​ർ​ത്തി​ച്ചാ​ൽ 10 ദി​വ​സ​ത്തെ അ​ടി​സ്ഥാ​ന​ശ​മ്പ​ളം ന​ഷ്ട​പ്പെ​ടും. കോ​വി​ഡ് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന സൂ​പ്പ​ർ​വൈ​സ​ർ അ​ല്ലെ​ങ്കി​ൽ മാ​നേ​ജ​ർ എ​ന്നി​വ​ര്‍ക്കും ഇ​തേ ഗ​ണ​ത്തി​ല്‍ ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ക്ക​ലി​ന് വി​ധേ​യ​മാ​കേ​ണ്ടി​വ​രും. രോ​ഗി​ക​ളോ​ട് അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​ർ​ക്കു​ള്ള ക്വാ​റ​ന്‍റീ​ൻ കാ​ലാ​വ​ധി ഏ​ഴു ദി​വ​സ​മാ​ണെ​ന്നും സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. രോ​ഗി​ക​ളോ​ട് അ​ടു​ത്തി​ട​പ​ഴ​കി​യ ജീ​വ​ന​ക്കാ​ര​ന് ഓ​ണ്‍ ലൈ​ന്‍ വ​ഴി ജോ​ലി​ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ങ്കി​ല്‍ അ​ത​നു​വ​ദി​ക്കും. ഇ​തേ വ്യ​ക്തി വീ​ണ്ടും അ​ടു​ത്ത സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ക​യാ​ണെ​ങ്കി​ൽ ക്വാ​റ​ന്‍റീ​ൻ കാ​ല​യ​ള​വ് ജീ​വ​ന​ക്കാ​ര​ന്‍റെ വാ​ർ​ഷി​ക അ​വ​ധി​യി​ൽ​നി​ന്ന് കു​റ​ക്കും. ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​ന് കൂ​ടു​ത​ൽ ലീ​വ് ബാ​ല​ൻ​സ് ഇ​ല്ലെ​ങ്കി​ൽ അ​ത് ശ​മ്പ​ള​മി​ല്ലാ​ത്ത അ​വ​ധി​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും സ​ര്‍ക്കു​ല​റി​ല്‍ പ​റ​യു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajmangovernment will cut the salarieswho do not comply with the Covid safety rules
News Summary - The government will cut the salaries of workers who do not comply with the Covid safety rules
Next Story