കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കണക്ക് സര്‍ക്കാറിെൻറ പക്കലില്ല –വി.ഡി. സതീശന്
text_fieldsദുബൈ കെ.എം.സി.സി യു.എ.ഇ അമ്പതാം ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങൾ, ഇമാറാത്ത് ആക്ടിവിറ്റീസ് ഡയറക്ർ തമീമ മുഹമ്മദ് എന്നിവർ സംസാരിക്കുന്നു
ദുബൈ: കോവിഡ് ബാധിച്ച് വിദേശരാജ്യങ്ങളില്‍ മരിച്ച ഇന്ത്യക്കാരുടെ കണക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പക്കലില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ച മലയാളികള്‍ എത്രയെന്ന് നിയമസഭയില്‍ ചോദിച്ചിരുന്നു. ലോകത്ത് കോവിഡ് ബാധിച്ച് മാസങ്ങള്‍ പിന്നിട്ടെങ്കിലും ഇത്തരമൊരു കണക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുടെ പക്കലില്ല. പ്രവാസികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം കണ്ടെത്താനുമായി രൂപവത്കൃതമായ നോര്‍ക്കയിലും ഇത്തരമൊരു കണക്കില്ല.
പിന്നെയെന്തിനാണ് നോര്‍ക്ക പോലുള്ള സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നത് -വി.ഡി സതീശന് ചോദിച്ചു. യു.എ.ഇയുടെ അമ്പതാം ദേശീയദിനാഘോഷത്തോട് അനുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.ഇ പോലുള്ള രാജ്യങ്ങള്‍ പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വപരമായ നിലപാടും സഹിഷ്ണുതയും മാതൃകാപരമാണ്. എല്ലാ രാജ്യക്കാര്‍ക്കും മതക്കാര്‍ക്കും സമാധാനത്തോടെ ജീവിക്കാനും ആരാധനാകർമങ്ങള്‍ അനുഷ്ഠിക്കാനും സൗകര്യമൊരുക്കുന്ന യു.എ.ഇ ഭരണാധികാരികള്‍ ലോകത്തിന് മാതൃകയാണെന്നും വി.ഡി. സതീശന് പറഞ്ഞു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാര് ഹാജി എടച്ചാക്കൈ അധ്യക്ഷത വഹിച്ചു.
യു.എ.ഇ എന്ന രാജ്യത്തോടൊപ്പം വളര്‍ന്നവരാണ് മലയാളി സമൂഹമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിർവഹിച്ച മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അമ്പതാം പിറന്നാള്‍ ആഘോഷവേളയില്‍ യു.എ.ഇക്ക് എല്ലാ അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. മലയാളി സമൂഹത്തോട് യു.എ.ഇ ഭരണാധികാരികള്‍ കാണിക്കുന്ന സ്നേഹവായ്പിന് അതിരില്ലെന്ന് സമ്മേളനത്തിന് വിഡിയോ സന്ദേശത്തിലൂടെ ആശംസകള്‍ അര്‍പ്പിച്ച ലുലു ഗ്രൂപ് എം.ഡി എം.എ. യൂസുഫലി പറഞ്ഞു.
വത്താനി അല്‍ ഇമാറാത്ത് ഫൗണ്ടേഷന് നാഷനല്‍ ആക്ടിവിറ്റീസ് ഡയറക്ടര്‍ തമീമ മുഹമ്മദ് അല്‍നസര്‍ മുഖ്യാതിഥിയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുല്‍ ഉത്തം ചന്ദ്, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുവ്വറലി ശിഹാബ് തങ്ങള്‍, എ.കെ.എം. അഷ്റഫ് എം.എല്‍.എ, സ്വാമി കൈലാസ ആശ്രമത്തിലെ ബ്രഹ്മാനന്ദ തീർഥ ഹരിഹർ, വനിത ലീഗ് സംസ്ഥാന പ്രസിഡൻറ് സുഹറ മമ്പാട്, സി.വി.എം വാണിമേല്‍, ശംസുദ്ദീന്‍ ബിന്‍ മുഹ്യിദ്ദീന്, ഡോ. പി.എ. ഇബ്രാഹിം ഹാജി, യഹ്യ തളങ്കര, ഡോ. പുത്തൂര്‍ റഹ്മാന്, പി.കെ. അന്‍വര്‍ നഹ, നിസാര്‍ തളങ്കര, അഷ്റഫ് എടനീര്‍, പി.കെ. ഇസ്മായീല്‍, ഒ.കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുസ്തഫ തിരൂര്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി അഡ്വ. സാജിദ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഓര്‍ഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടിയില്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

