സ്വർണ ഖുർആനും 11 ദശലക്ഷം ദിർഹം വിലയുള്ള അപൂർവ പുസ്തകവും
text_fields11 ദശലക്ഷം ദിർഹം വിലമതിക്കുന്ന പുസ്തകം
അബൂദബി: 11 ദശലക്ഷം ദിർഹം വിലമതിക്കുന്ന 16ാം നൂറ്റാണ്ടിലെ അപൂർവ പുസ്തകവും സ്വർണ ഖുര്‍ആനും അടക്കമുള്ള പുസ്തകങ്ങളുടെ ശ്രദ്ധേയ ശേഖരം ഉണ്ടായിരുന്നു അബൂദബി അന്താരാഷ്ട്ര പുസ്തകമേളയിൽ. 1130 അന്താരാഷ്ട്ര, പ്രാദേശിക പ്രസാധനാലയങ്ങളാണ് മേളയിൽ സംബന്ധിച്ചത്.
സ്വർണം പൂശിയ184 പേജുകളുള്ള 11ാം നൂറ്റാണ്ടിലെ ഖുർആൻ ആയിരുന്നു പ്രധാന ആകർഷണം. ലോകത്ത് നിലവിലുള്ള പഴയ ഖുർആനുകളിൽ ഒന്നാണ് ഇത്. 1550ൽ എഴുതിയ അപൂർവമായ പക്ഷി വിഭാഗങ്ങളുടെ ചിത്രങ്ങൾ അടങ്ങിയ 11 ദശലക്ഷം ദിർഹം വിലമതിക്കുന്ന പുസ്തകം മേളയിലെത്തിച്ചത് ഫ്രഞ്ച് ലൈബ്രറി ക്ലാവ്റൽ ആണ്.
1579നും 1588നും ഇടയിൽ വെനീസിൽനിന്ന് അറേബ്യൻ കടലിടുക്ക് മേഖലയിലേക്ക് നടത്തിയ ഒമ്പതുവർഷം നീണ്ട വെനീഷ്യൻ ആഭരണവ്യാപാരി ഗാസ്പറോ ബാൽബിയുടെ യാത്രാ വിവരണവും മേളയിൽ കാണികൾക്കായി പ്രദർശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

