രുചിയുടെ ആഗോള സമ്മേളനത്തിന് ഇന്ന് തുടക്കം
text_fieldsഗൾഫുഡ് വേദിയിൽ സുരക്ഷ മുൻകരുതൽ സ്റ്റിക്കറുകൾ ഒട്ടിക്കുന്നു
ദുബൈ: ലോകത്തെമ്പാടുമുള്ള രുചികൾ സമ്മേളിക്കുന്ന 'ഗൾഫുഡ്' ഫെസ്റ്റിവലിന് ഞായറാഴ്ച തുടക്കം. ദുബൈ വേൾഡ് ട്രേഡ് സെൻററിലെ 20 ഹാളുകളിലാണ് ചെറുകിട കമ്പനികൾ മുതൽ ലോകോത്തര ബ്രാൻഡുകൾ വരെ രുചിഭേദങ്ങളുമായി എത്തുന്നത്. 25ന് സമാപിക്കും.ഇന്ത്യ ഉൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പവലിയനുകളിലായി ആയിരത്തോളം സംരംഭകർ അണിനിരക്കും. ഇന്ത്യയിൽ നിന്ന് മാത്രം നൂറോളം സംരംഭകർ ഗൾഫുഡിെൻറ ഭാഗമാകുന്നുണ്ട്.
സാമൂഹിക അകലം പാലിക്കേണ്ടതിനാൽ ഇക്കുറി പവലിയനുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 120 പവലിയനുകളൊരുക്കിയപ്പോൾ ഇക്കുറി 85 ആയി കുറഞ്ഞു. നാടൻ ഭക്ഷ്യവിഭവങ്ങൾ മുതൽ ദുബൈ നഗരത്തിലെ മുന്തിയ ഭക്ഷണം വരെ ചൂടോടെ ആസ്വദിക്കാനുള്ള വേദി കൂടിയാണ് ഗൾഫുഡ്.മേള അവസാനിക്കുന്നതോടെ നിരവധി വ്യാപാര കരാറുകൾ രൂപപ്പെടും. ഇത് ഭക്ഷ്യമേഖലക്ക് ഉണർവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. അരി, പയർ, പഞ്ചസാര മുതലുള്ള സാധാരണക്കാരുടെ ഭക്ഷ്യ ഉൽപന്നങ്ങളും പുതിയ രൂപത്തിലും ഭാവത്തിലും മേളയിലെത്തും. ഭക്ഷ്യവസ്തുക്കളിലെ നൂതന സംവിധാനങ്ങളും റോേബാട്ടിക് സാധ്യതകളുമെല്ലാം ആസ്വദിക്കാനാവും.
ഇൗ മേഖലയിലെ വിദഗ്ധർ വിവിധ സെഷനുകൾ അവതരിപ്പിക്കും.ഇക്കുറി ആദ്യമായി ഇസ്രായേലി പവലിയനുമുണ്ടാവും. ഭക്ഷ്യമേഖലയിൽ ഉണർവ് നൽകുക എന്ന ഉത്തരവാദിത്തം കൂടിയുണ്ട് ഇക്കുറി.
കനത്ത സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് ഇക്കുറി ഗൾഫുഡ് നടക്കുന്നത്. മാസ്ക്കും സാമൂഹിക അകലവുമെല്ലാം നിർബന്ധമാണ്. കഴിഞ്ഞ വർഷം കോവിഡ് തുടങ്ങിയ സമയത്തായിരുന്നു ഗൾഫുഡ് അരങ്ങേറിയത്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.gulfood.com എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഒരു ദിവസത്തെ സന്ദർശനത്തിന് 100 ദിർഹമും അഞ്ച് ദിവസത്തേക്ക് 300 ദിർഹമുമാണ് പ്രവേശന പാസ്.ഓൺലൈൻ രജിസ്ട്രേഷനുശേഷം ലഭിക്കുന്ന ടിക്കറ്റിെൻറ പ്രിൻറുമായി വേണം വേൾഡ് ട്രേഡ് സെൻററിലേക്ക് പോകാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

