ബാൽക്കണിയിൽനിന്നെറിഞ്ഞ ഗ്ലാസ് ബോട്ടിൽ തലയിൽ വീണയാൾ മരിച്ചു
text_fieldsസുലൈമാൻ ബിൻ ഇബ്രാഹിം അൽ ബലൂഷി
ദുബൈ: കെട്ടിടത്തിെൻറ ബാൽക്കണിയിൽനിന്ന് ഏഷ്യൻ വംശജൻ എറിഞ്ഞ ഗ്ലാസ് ബോട്ടിൽ തലയിൽ പതിച്ച് പരിക്കേറ്റയാൾ മരിച്ചു. 10 ദിവസമായി ഐ.സി.യുവിലായിരുന്ന ഒമാൻ സ്വദേശി സുലൈമാൻ ബിൻ ഇബ്രാഹിം അൽ ബലൂഷിയാണ് മരിച്ചത്. ദുബൈ ജലൻ ബാനി ബുഹസനിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തിരുന്നു. ജെ.ബി.ആറിലെ റസ്റ്റാറന്റിൽനിന്ന് ഭക്ഷണം കഴിച്ച് മടങ്ങവേയാണ് അപകടം. ഫ്ലാറ്റിെൻറ മുകളിൽനിന്ന് വന്ന ഗ്ലാസ് ബോട്ടിൽ സുലൈമാെൻറ തലയിൽ പതിക്കുകയായിരുന്നു. ഉടൻ ദുബൈ മെഡിക്ലിനിക് പാർക് വ്യൂ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പത്തു ദിവസമായി കോമയിലായിരുന്നു. സംഭവസ്ഥലത്ത് പൊലീസെത്തി അന്വേഷിച്ചെങ്കിലും തെളിവുകൾ അവശേഷിക്കാത്തത് കാരണം പ്രതിയെ വേഗത്തിൽ തിരിച്ചറിയാനായില്ല. ക്രിമിനൽ ഡേറ്റ അനാലിസിസ് സെന്ററിലെ നിർമിത ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

