Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൗ​ണ​ങ്ങ​ളു​മാ​യി...

ഇൗ​ണ​ങ്ങ​ളു​മാ​യി പെ​ണ്മ ഒ​രു​മി​ച്ചു; വെ​ർ​ച്വ​ൽ ലോ​ക​ത്ത് ത​രം​ഗ​മാ​യി വി​ഷു​പ്പാ​ട്ട്

text_fields
bookmark_border
ഇൗ​ണ​ങ്ങ​ളു​മാ​യി പെ​ണ്മ ഒ​രു​മി​ച്ചു; വെ​ർ​ച്വ​ൽ ലോ​ക​ത്ത്   ത​രം​ഗ​മാ​യി വി​ഷു​പ്പാ​ട്ട്
cancel
camera_alt

ക്വീ​ൻ ലോ​ഞ്ച് പെ​ണ്ണി​ടം ഗ്രൂ​പ് അം​ഗ​ങ്ങ​ൾ വി​ഷു​പ്പാ​ട്ട് അ​വ​ത​രി​പ്പി​ക്കു​ന്നു 

ദു​ബൈ: ലോ​ക​ത്തിെൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ മ​ല​യാ​ളി​ക​ൾ സ്വ​ര​മാ​ധു​രി​യു​മാ​യി വെ​ർ​ച്വ​ൽ ലോ​ക​ത്ത് ഒ​ത്തു​ചേ​ർ​ന്ന് ഒ​രു​ക്കി​യ​ത് പാ​ട്ടിെൻറ വി​ഷു​ക്കൈ​നീ​ട്ടം. ക്വീ​ൻ​സ് ലോ​ഞ്ച് കൂ​ട്ടാ​യ്​​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​റു​നാ​ട​ൻ മ​ല​യാ​ളി വ​നി​ത​ക​ൾ ചേ​ർ​ന്ന് വി​ഷു​പ്പാ​ട്ടിെൻറ ആ​ര​വം തീ​ർ​ത്ത​ത്. മ​ല​യാ​ളി​യു​ടെ ചു​ണ്ടി​ൽ ത​ത്തി​ക്ക​ളി​ക്കു​ന്ന 'ചെ​ത്തി​മ​ന്ദാ​രം തു​ള​സി​യി​ൽ' തു​ട​ങ്ങി പൊ​ന്നി​ൻ മേ​ട​ത്തി​ലെ കൊ​ന്ന​പ്പൂ​ക്ക​ണി​യു​ൾ​പ്പെ​ടെ സം​ഘം ചേ​ർ​ന്നു​ള്ള വ​ശ്യ​മാ​യ ആ​ലാ​പ​നം ശ്രോ​താ​ക്ക​ളു​ടെ മ​നം ക​വ​ർ​ന്നു.

സ​മൃ​ദ്ധി​യു​ടെ വി​ഷു​ക്കാ​ല​വും നാ​ട്ടു​ന​ന്മ​ക​ളും ലോ​ക​ത്തിെൻറ ഏ​തു ഭാ​ഗ​ത്താ​യാ​ലും മ​ല​യാ​ളി​ക​ൾ​ക്ക് ഗൃ​ഹാ​തു​ര​ത്വം പ​ക​രു​ന്ന ഓ​ർ​മ​ക​ളാ​ണെ​ന്ന് വി​ഷു​പ്പാ​ട്ടു​ക​ളി​ലൂ​ടെ പ​റ​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു ക്വീ​ൻ​സ് ലോ​ഞ്ചി​ലെ പെ​ൺ​കൂ​ട്ടം. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി ക​ഴി​യു​ന്ന മ​ല​യാ​ളി പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന് സ​മ​ർ​പ്പി​ച്ച ആ​ലാ​പ​ന​ത്തി​ൽ അ​മേ​രി​ക്ക, ഇ​റ്റ​ലി, സിം​ഗ​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പാ​ട്ടു​കാ​ർ മ​ല​യാ​ള​ക്ക​ര​യി​ലു​ള്ള​വ​രൊ​പ്പം പ​ങ്കാ​ളി​ക​ളാ​യി.

അ​മേ​രി​ക്ക​യി​ലെ ബോ​സ്​​റ്റ​ണി​ൽ​നി​ന്ന് ഫെ​മി ജോ​സും ടെ​ക്സാ​സി​ൽ​നി​ന്ന് ലീ​ന ജോ​ൺ​സും മ​ല​യാ​ള​ത്തിെൻറ പ്രി​യ പാ​ട്ടു​ക​ളു​മാ​യി ചേ​ർ​ന്ന​പ്പോ​ൾ സൗ​മ്യ ലി​ജു ഇ​റ്റ​ലി​യി​ൽ​നി​ന്നും സ​രി​ഗ കൃ​ഷ്ണ സിം​ഗ​പ്പൂ​രി​ൽ​നി​ന്നും പ​ങ്കാ​ളി​ക​ളാ​യി. കേ​ര​ള​ത്തി​ൽ​നി​ന്ന് ശാ​ന്തി രാ​ജേ​ഷ്, പ്രീ​ത വ​ട​ക്കീ​ട്ടി​ൽ, മീ​ര ജ​യ​കു​മാ​ർ എ​ന്നി​വ​രും ചെ​ന്നൈ​യി​ൽ​നി​ന്ന് ട്വി​ങ്കി​ൽ ബാ​ബു​വും വെ​ർ​ച്വ​ൽ ലോ​ക​ത്തെ വി​സ്മ​യി​പ്പി​ച്ച പാ​ട്ടിെൻറ വി​ഷു​ക്കൈ​നീ​ട്ട​ത്തി​ൽ ക​ണ്ണി​ചേ​ർ​ന്നു. റെ​ക്കോ​ർ​ഡ് ചെ​യ്ത വ​രി​ക​ൾ ന​ന്ദ​ഗോ​പ​നാ​ണ് സൗ​ണ്ട് മി​ക്സി​ങ്​ നി​ർ​വ​ഹി​ച്ച് ഗാ​ന​ങ്ങ​ളാ​ക്കി മാ​റ്റി​യ​ത്. സ​രി​ഗ​കൃ​ഷ്ണ ഏ​കോ​പി​പ്പി​ച്ച പാ​ട്ടിെൻറ ദൃ​ശ്യ​ങ്ങ​ൾ ഇ​ന്ദു ജ​യ​ദീ​പാ​ണ് എ​ഡി​റ്റ്​ ചെ​യ്തി​രി​ക്കു​ന്ന​ത്.

ആ​ഴ്ച​ക​ൾ തോ​റും വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ൾ ഓ​ൺ​ലൈ​നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ക്വീ​ൻ ലോ​ഞ്ച്, പു​തു​താ​യി ആ​രം​ഭി​ച്ച പെ​ണ്ണി​ടം യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ലോ​ക​ത്തെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്. നേ​ര​ത്തെ അ​പ​രി​ചി​ത​ർ എ​ന്ന ഹ്ര​സ്വ സി​നി​മ​യും സം​ഘം നി​ർ​മി​ച്ചി​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി പേ​ർ അ​ഭി​ന​യി​ച്ച സി​നി​മ ആ​യി​ര​ങ്ങ​ളാ​ണ് യു​ട്യൂ​ബി​ലൂ​ടെ ക​ണ്ട​ത്. ഗ്രൂ​പ്പി​ന് വേ​ണ്ടി തീം​സോ​ങ്ങും ത​യാ​റാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vishu song celebration
Next Story