ഗാസ്ട്രോ ആൻഡ് ഒബിസിറ്റി സെൻറർ പ്രവർത്തനമാരംഭിച്ചു
text_fieldsഗാസ്ട്രോ ആൻഡ് ഒബിസിറ്റി സെൻറർ ദുബൈ ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ അവാദ് സെഗായർ അൽ കെത്ബി ഉദ്ഘാടനം ചെയ്യുന്നു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷാ മൂപ്പൻ എന്നിവർ സമീപം
ദുബൈ: മെഡ്കെയർ ഡോ. സയീദ് അൽ ശൈഖ് ഗ്യാസ്ട്രോ ആൻഡ് ഒബിസിറ്റി സെൻറർ ദുബൈ ആരോഗ്യവകുപ്പ് ഡയറക്ടർ ജനറൽ അവാദ് സെഗായർ അൽ കെത്ബി ഉദ്ഘാടനം ചെയ്തു. നൂതനമായ ഗാസ്ട്രോ, അമിതഭാര ചികിത്സകൾ ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കുന്ന ദുബൈയിലെ ആദ്യത്തെ വിപുലമായ സൗകര്യങ്ങളുളള കേന്ദ്രമാണിത്. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ അലീഷാ മൂപ്പൻ, പ്രമുഖ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സഈദ് അൽ ശൈഖ്, മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെേൻറഴ്സ് ഗ്രൂപ് സി.ഇ.ഒ ഡോ. ഷാനില ലൈജു, ദുബൈ ഹെൽത്ത് ഇൻഷുറൻസ് കോർപറേഷൻ സി.ഇ.ഒ സാലിഹ് അൽ ഹാശ്മി എന്നിവരും ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ, മെഡ്കെയർ സ്ഥാപനങ്ങളിലെ നേതൃനിരയിലുള്ളവരും ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.
ഗാസ്ട്രോ ഇൻറ്സ്റ്റൈനൽ ആൻഡ് കോളൻ കാൻസർ, വെയ്റ്റ് മാനേജ്മെൻറ്, ഹാർട്ട്ബേൺ ആൻഡ് ആസിഡ് റിഫ്ലക്സ്(ജി.ഇ.ആർ.ഡി), ഇൻഫ്ലമേറ്ററി ബവൽ ഡിസീസ് (ഐ.ബി.എസ്) എന്നിവയിൽ മെഡ്കെയർ ഗാസ്ട്രോ ആൻഡ് ഒബിസിറ്റി സെൻറർ പ്രത്യേക പരിചരണം നൽകും. ഈ മേഖലകളിൽ വിപുലമായ അനുഭവ പരിചയവും പ്രാവീണ്യവുമുളള ഡോക്ടർമാരാണ് ഇവിടെ ചികിത്സിക്കുന്നത്. ശൈഖ് സായിദ് റോഡിൽ സ്ഥിതി ചെയ്യുന്ന 10,000ത്തിലധികം ചതുരശ്ര അടി വിസ്തീർണമുള്ള, കേന്ദ്രത്തിെൻറ വിവിധ വിഭാഗങ്ങളും വാർഡുകളും അൽ കെത്ബി സന്ദർശിച്ചു. പരിചരണ കേന്ദ്രത്തിലെ അത്യാധുനിക ഉപകരണങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവ അദ്ദേഹത്തിന് അധികൃതർ വിശദീകരിച്ചുനൽകി.
ദുബൈ ആരോഗ്യ അതോറിറ്റിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മുഖ്യ പിന്തുണ നൽകുന്ന സ്ഥാപനങ്ങളെന്ന നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആരോഗ്യ പരിചരണ മേഖല, എമിറേറ്റിൽ വഹിക്കുന്നത് സുപ്രധാനവും ഫലപ്രദവുമായ പങ്കാളിത്തമാണെന്ന് അവാദ് സെഗായർ അൽ കെത്ബി കേന്ദ്രത്തിലെ ഓരോ വിഭാഗങ്ങളും സന്ദർശിച്ചശേഷം വ്യക്തമാക്കി. യു.എ.ഇ മെഡിക്കൽ പരിചരണരംഗത്ത് സർക്കാർ കാഴ്ചപ്പാടനുസരിച്ച് നൂതനമായ വികസന പദ്ധതികൾ പ്രാവർത്തികമാക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് സെൻറർ പ്രാവർത്തികമാക്കിയതെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അയർലൻറിലെ ഡബ്ലിൻ-നൂയി സർവകലാശാലയിൽനിന്ന് ഹെപ്പറ്റോളജി മെഡിസിനിൽ ഡോക്ടറേറ്റ് നേടിയ ഗാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സയീദ് അൽ ശൈഖാണ് സെൻററിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

