ഫുജൈറ കിരീടാവകാശി അനുശോചിച്ചു
text_fieldsശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി
ഫുജൈറ: വയനാട് ദുരന്തത്തിൽ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി അനുശോചനം രേഖപ്പെടുത്തി. അറബി, ഇംഗ്ലീഷ് എന്നിവക്കൊപ്പം മലയാളത്തിലും പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. കേരളത്തിലെ വയനാട്ടിൽ മഴക്കെടുതിയിലും തീവ്രതയേറിയ ഉരുൾപൊട്ടലിലും ജീവഹാനി സംഭവിച്ചവരുടെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു. ഉറ്റവർ നഷ്ടമായ ബന്ധുക്കളുടെ സമാധാനത്തിനും ഗുരുതരമായി പരിക്കേറ്റവരുടെ ആശ്വാസത്തിനായും പ്രാർഥിക്കുന്നു.
കേരളത്തിലെ സഹോദരങ്ങളുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം അതിജീവനത്തിനായി പ്രാർഥിക്കുന്നു -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

