Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒറ്റക്ക്...

ഒറ്റക്ക് എക്സ്പോയിലെത്തി മുഴുവൻ പവിലിയനും കണ്ട്​ നാലാം ക്ലാസുകാരൻ

text_fields
bookmark_border
ഒറ്റക്ക് എക്സ്പോയിലെത്തി മുഴുവൻ പവിലിയനും കണ്ട്​ നാലാം ക്ലാസുകാരൻ
cancel
Listen to this Article

അ​ജ്മാ​ന്‍: അ​ജ്മാ​നി​ല്‍നി​ന്ന് ബ​സി​ല്‍ യാ​ത്ര​ചെ​യ്ത് 10 വ​യ​സ്സു​കാ​ര​ന്‍ എ​ക്സ്പോ​യി​ലെ മു​ഴു​വ​ന്‍ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ര്‍ശി​ച്ചു. അ​ജ്മാ​ന്‍ അ​ല്‍ അ​മീ​ര്‍ സ്കൂ​ളി​ലെ നാ​ലാം ക്ലാ​സു​കാ​ര​ന്‍ അ​മീ​ന്‍ അ​ഷ്‌​റ​ഫാ​ണ് അ​ജ്മാ​നി​ല്‍നി​ന്നു​ള്ള ബ​സി​ല്‍ ക​യ​റി ത​നി​ച്ച് എ​ക്സ്പോ​യി​ലെ മു​ഴു​വ​ന്‍ രാ​ജ്യ​ങ്ങ​ളും ക​ണ്ട് മ​ട​ങ്ങി​യ​ത്. ആ​ദ്യ​ത്തെ ര​ണ്ടു​ത​വ​ണ മാ​താ​പി​താ​ക്ക​ളോ​ടും സ​ഹോ​ദ​ര​ങ്ങ​ളോ​ടും ഒ​പ്പ​മാ​ണ് അ​മീ​ന്‍ ദു​ബൈ 2020 എ​ക്സ്പോ​യി​ല്‍ എ​ത്തി​യ​ത്.

പി​ന്നീ​ടു​ള്ള യാ​ത്ര​ക​ള്‍ അ​ജ്മാ​ന്‍ അ​ല്‍ ത​ല്ല​യി​ലെ പു​തി​യ ബ​സ് സ്റ്റേ​ഷ​നി​ല്‍നി​ന്ന് പു​റ​പ്പെ​ടു​ന്ന സൗ​ജ​ന്യ ബ​സ് സ​ര്‍വി​സി​നെ ആ​ശ്ര​യി​ച്ചാ​യി​രു​ന്നു. സ​ഹോ​ദ​രി ശി​ഫാ​ന ഓ​ണ്‍ലൈ​നി​ല്‍ എ​ക്സ്പോ സ​ന്ദ​ര്‍ശി​ക്കാ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ടി​ക്ക​റ്റ് എ​ടു​ത്തു​കൊ​ടു​ക്കും. മാ​താ​വ് ഒ​രു​ക്കി​ന​ല്‍കു​ന്ന ഭ​ക്ഷ​ണ​വും ഒ​രു ഫോ​ണും കൈ​യി​ല്‍ ക​രു​തും. സ​ഹോ​ദ​ര​ന്‍ ഷാ​ഫി ബ​സ് സ്റ്റേ​ഷ​നി​ല്‍ കൊ​ണ്ടു​വി​ടും. അ​ജ്മാ​നി​ല്‍നി​ന്ന് ഏ​ക​ദേ​ശം ഒ​രു​മ​ണി​ക്കൂ​ര്‍ നേ​ര​ത്തെ സൗ​ജ​ന്യ ബ​സ് യാ​ത്ര. ദു​ബൈ എ​ക്സ്പോ​യി​ലേ​ക്ക്.

അ​വി​ടെ ചെ​ന്നി​റ​ങ്ങി​യാ​ല്‍ പ​ര​മാ​വ​ധി ക​റ​ങ്ങും. ആ​ദ്യം നൂ​റു രാ​ജ്യ​ങ്ങ​ള്‍ ക​യ​റി​യി​റ​ങ്ങി​യ​പ്പോ​ള്‍ മ​ഞ്ഞ മാ​റി വെ​ള്ള നി​റ​ത്തി​ലു​ള്ള പാ​സ്പോ​ര്‍ട്ട് ല​ഭി​ച്ചു. ആ​റു​ത​വ​ണ ക​യ​റി​യി​റ​ങ്ങി​യാ​ണ് അ​മീ​ന്‍ മു​ഴു​വ​ന്‍ രാ​ജ്യ​ങ്ങ​ളും ക​ണ്ടു​തീ​ര്‍ത്ത​ത്. തി​രി​ച്ചു​വ​രു​ന്ന​തും അ​ജ്മാ​നി​​ലേ​ക്കു​ള്ള ബ​സി​ല്‍ ക​യ​റി ത​ന്നെ. ബ​സി​ല്‍ ക​യ​റി​യാ​ല്‍ വീ​ട്ടി​ലേ​ക്ക് വി​ളി​ക്കും. ബ​സ് ഡ്രൈ​വ​ര്‍ക്ക് ഫോ​ണ്‍ കൊ​ടു​ത്ത് വീ​ട്ടു​കാ​ര്‍ ബ​സ് അ​ജ്മാ​നി​ലേ​ക്കു​ള്ള​ത് ത​ന്നെ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തും.

തി​രി​കെ അ​ജ്മാ​നി​ലെ ബ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തു​മ്പോ​ള്‍ വീ​ട്ടി​ല്‍നി​ന്ന് വി​ളി​ക്കാ​ന്‍ ആ​ളെ​ത്തും. യു.​എ.​ഇ, അ​ലി​ഫ്, സൗ​ദി, ല​ക്സം​ബ​ർ​ഗ്, ജ​ർ​മ​നി, സ്വി​റ്റ്സ​ർ​ല​ൻ​ഡ് തു​ട​ങ്ങി​യ പ​വി​ലി​യ​നു​ക​ളാ​ണ് ത​ന്നെ വി​സ്മ​യി​പ്പി​ച്ച​തെ​ന്ന് അ​മീ​ന്‍ അ​ഷ​റ​ഫ് പ​റ​യു​ന്നു. ചി​ല പ​വി​ലി​യ​നു​ക​ള്‍ ഇ​നി​യും ഒ​രി​ക്ക​ല്‍ കൂ​ടി കാ​ണ​ണം എ​ന്ന ആ​ഗ്ര​ഹം ബാ​ക്കി​യി​രി​ക്കെ​യാ​ണ് ലോ​ക വി​സ്മ​യ​മാ​യ ദു​ബൈ എ​ക്സ്പോ 2020ന് ​കൊ​ടി​യി​റ​ങ്ങു​ന്ന​ത് എ​ന്ന ദുഃ​ഖ​വും വേ​ദ​ന​യോ​ടെ പ​ങ്കു​വെ​ക്കു​ക​യാ​ണ് താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ഷ്‌​റ​ഫ്‌-​സോ​ഫി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expo pvilion
News Summary - The fourth grader went to the expo alone and saw the entire pavilion
Next Story