Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതുംബെ ഗ്രൂപ്പ്​...

തുംബെ ഗ്രൂപ്പ്​ മാനസികാരോഗ്യ ആശുപത്രിക്ക്​ തറക്കല്ലിട്ടു

text_fields
bookmark_border
തുംബെ ഗ്രൂപ്പ്​ മാനസികാരോഗ്യ ആശുപത്രിക്ക്​ തറക്കല്ലിട്ടു
cancel
camera_alt

തുംബെ ഗ്രൂപ്പ്​ ഷാർജ ഹെൽത്ത്​ കെയർ സിറ്റിയിൽ നിർമിക്കുന്ന മാനസികാരോഗ്യ ആശുപത്രിയുടെ തറക്കല്ലിടൽ ചടങ്ങ്

ഷാർജ: ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ തുംബെ ഗ്രൂപ്പ്​ ഷാർജ ഹെൽത്ത്​ കെയർ സിറ്റിയിൽ നിർമിക്കുന്ന മാനസികാരോഗ്യ, പുനരധിവാസ ആശുപത്രിക്ക്​ തറക്കല്ലിട്ടു. 1,10,000 ചതുരശ്ര അടി വിസ്തൃതിയിൽ 120 കിടക്കകളോട്​ കൂടിയ ആശുപത്രിയാണ്​ നിർമിക്കുന്നത്​​. സ്വകാര്യ മേഖലയിൽ നിർമിക്കുന്ന ആദ്യ മാനസികാരോഗ്യ ആശുപത്രിയാണിത്​. തുംബെ ഗ്രൂപ്പ്​ സ്ഥാപക പ്രസിഡന്‍റ്​ ഡോ. തുംബെ മൊയ്തീന്‍റെ സാന്നിധ്യത്തിൽ ഷാർജ എക്സിക്യുട്ടീവ്​ കൗൺസിൽ അംഗവും ഷാർജ ഹെൽത്ത്​ അതോറിറ്റിയുടെയും ഷാർജ ഹെൽത്ത്​ സിറ്റിയുടെയും ചെയർമാനുമായ ഡോ. അബ്​ദുൽ അസീസ്​ സഈദ്​ അൽ മെഹ്​റിയാണ്​ തറക്കല്ലിടൽ നിർവഹിച്ചത്.

യു.എ.ഇയിലും ഗൾഫ് രാജ്യങ്ങളിലും മാനസികാരോഗ്യ, പുനരധിവാസ ചികിത്സകളുടെ ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ ഏറ്റവും മികച്ച ചികിത്സ രീതികളാണ്​ തുംബെ ഗ്രൂപ്പ്​ വാഗ്ദാനം ചെയ്യുന്നത്​. സ്വകാര്യമായും ദീർഘകാലം നീണ്ടു നിൽക്കുന്നതുമായ ചികിത്സക്ക്​ വേണ്ടി രൂപകൽപന ചെയ്ത വി.ഐ ഇൻപേഷ്യന്‍റ്​ വില്ലകൾ ഉൾപ്പെടെയാണ്​ 120 കിടക്കകൾ ആശുപത്രിയിൽ സജ്ജമാക്കുന്നത്​. പൊതുജനങ്ങൾക്കായുള്ള തുംബെ മസ്ജിദിനൊപ്പം, നാഡീ രോഗ പുനരധിവാസം, ലഹരി ഉപയോഗത്തിൽ നിന്നുള്ള മോചനം, കുട്ടികളുടെയും കൗമാരക്കാരുടെയും മനോരോഗ ചികിത്സ, ഉത്കണ്ഠാ രോഗങ്ങൾ എന്നിവയ്ക്കായുള്ള പ്രത്യേക വിഭാഗങ്ങളും കാമ്പസിൽ ഉൾപ്പെടും. ഈ വർഷം ജൂണിൽ നിർമാണം ആരംഭിച്ച്​ അടുത്ത വർഷം മധ്യത്തോടെ പൂർത്തിയാക്കാനാണ്​ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsFoundation StoneUAEMental Health HospitalsThumbay Group
News Summary - The foundation stone of the Thumbay Group Mental Health Hospital was laid
Next Story