Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യയിൽ നിന്നുള്ള...

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ​ ഉടനെ സാധാരണ നിലയിലാകുമെന്ന്​ വിദേശകാര്യ മന്ത്രി

text_fields
bookmark_border
ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ​ ഉടനെ സാധാരണ നിലയിലാകുമെന്ന്​ വിദേശകാര്യ മന്ത്രി
cancel

ദുബൈ: ഇന്ത്യയിൽ നിന്ന്​ വിദേശങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ സാധാരണ നിലയിലാക്കാൻ ശ്രമം പുരോഗമിക്കുന്നതായി വിദേശകാര്യമന്ത്രി ഡോ. എസ്​. ജയ്​ശങ്കർ. ദുബൈ എക്​സ്​പോ സന്ദർശനത്തിനിടെ ഇന്ത്യൻ പവലിയനിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അ​ദ്ദേഹം. കോവിഡ്​ മഹാമാരിയെ അതിജീവിക്കാൻ വളരെ വേഗത്തിൽ ഇന്ത്യക്ക്​ സാധിച്ചു. രോഗമുക്​തിയും സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനവുമാണ്​ രാജ്യം ശ്രദ്ധിച്ചത്​. അടുത്ത ഏതാനും മാസങ്ങൾക്കകം ഇതി​െൻറ ഫലം നമുക്ക്​ കാണാനാവും -അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സമ്പദ്​വ്യവസ്​ഥ വളരെ വേഗത്തിൽ വളർച്ച കൈവരിക്കുന്നതി​െൻറ സൂചനകളാണ്​ കാണുന്നതെന്നും കേന്ദ്രമന്ത്രി വ്യക്​തമാക്കി. ജനങ്ങൾ ആത്മവിശവാസത്തിലാണ്​. ഭാവിയെ ശോഭനമാക്കാൻ ഇത്​ സഹായിക്കും. കോവിഡ് കൈകാര്യം ചെയ്യാനുള്ള കഴിവ് വളർത്തിയെടുക്കാൻ ധാരാളം മുന്നൊരുക്കങ്ങൾ നടത്തിയതിനാൽ ഏത്​ സാഹചര്യവും നേരിടാൻ നാം സജ്ജമാണ്​. വാക്​സിനേഷനിൽ നേടിയ മുന്നേറ്റം അതി​െൻറ ഭാഗമാണ്​ -അദ്ദേഹം പറഞ്ഞു. യു.എ.ഇ ഇന്ത്യയുടെ ഏറ്റവും സുപ്രധാന പങ്കാളിയാണെന്നും ഇത്​ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരത്തിൽ പ്രകടമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ വിമാനത്താവളങ്ങൾ വഴി വരുന്നവർക്ക്​ റാപ്പിഡ്​ പി.സി.ആർ പരിശോധന വേണമെന്ന നിബന്ധന ഒഴിവാക്കാൻ യു.എ.ഇ ദേശീയ അടിയന്തിര ദുരന്തനിവാരണ സമിതി(എൻ.സി.ഇ.എം.എ)യോട്​ ആവശ്യപ്പെട്ടതായി ഇന്ത്യൻ അംബാസഡർ പവൻ കപൂർ പറഞ്ഞു. ഇന്ത്യയിൽ കോവിഡ്​ കേസുകൾ കുത്തനെ കുറഞ്ഞതും വാക്​സിനുകൾക്ക്​ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതും പരിഗണിച്ച്​ റാപിഡ്​ ടെസ്​റ്റ്​ ഒഴിവാക്കാനാണ്​ ​യു.എ.ഇ അധികൃതരോട്​ അഭ്യർഥിച്ചിരിക്കുന്നത്​. ആവശ്യം ഗൗരവപൂർവ്വം എൻ.സി.ഇ.എം.എ പരിഗണിക്കുമെന്ന്​ പ്രതീക്ഷിക്കുന്നതായും അംബാസഡർ കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിൽ ദുബൈ കോൺസുൽ ജനറൽ ഡോ. അമൻ പുരിയും പ​ങ്കെടുത്തു. ഇന്ത്യൻ പവലിയന്​ പുറമെ, യു.എ.ഇ പവലിയനും മന്ത്രി ഡോ. എസ്​. ജയ്​ശങ്കർ സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightforiegn trip
News Summary - The foreign minister said air services would return to normal soon
Next Story