റാക് പൊലീസ് ആസ്ഥാനത്ത് പതാക ഉയർത്തി
text_fieldsറാസല്‍ഖൈമ പൊലീസ് ആസ്ഥാനത്തു നടന്ന പതാക ദിനാഘോഷചടങ്ങ്
റാസല്‍ഖൈമ: രാജ്യത്തിന്റെ പരമാധികാരവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കി റാസല്‍ഖൈമയില്‍ പതാകദിനം ആഘോഷിച്ചു. റാക് പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബ്രിഗേഡിയര്‍ ജനറല്‍ താരീഖ് മുഹമ്മദ് ബിന്‍ സെയ്ഫിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി.
യു.എ.ഇ സ്ഥാപകനും രാഷ്ട്ര പിതാവുമായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാനെയും രാഷ്ട്രശില്പികളെ അനുസ്മരിക്കുന്നതിനും ആദരവ് പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് പതാക ദിനമെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

