ഗ്രീൻ പാത്ത് പൊളിറ്റിക്കൽ സ്കൂളിന്റെ ആദ്യ സെഷൻ സംഘടിപ്പിച്ചു
text_fieldsഗ്രീൻ പാത്ത് പൊളിറ്റിക്കൽ സ്കൂളിന്റെ ആദ്യ സെഷൻ
ദുബൈ: ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി പൊളിറ്റിക്കൽ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഗ്രീൻ പാത്ത് പൊളിറ്റിക്കൽ സ്കൂളിന്റെ പ്രഥമ സെഷൻ വിജയകരമായി സംഘടിപ്പിച്ചു. യുവാക്കളിൽ രാഷ്ട്രീയ അവബോധം വളർത്തുകയും സാമൂഹിക കാഴ്ചപ്പാടുകൾക്ക് രൂപം നൽകുകയുമാണ് ലക്ഷ്യം. ആദ്യ സെഷന്റെ ആമുഖ അവതരണം റഊഫ് ഇരുമ്പുഴി നിർവഹിച്ചു. രാഷ്ട്രീയ ചിന്തകളെയും ഇസ്ലാമിക വീക്ഷണങ്ങളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകൾക്ക് അദ്ദേഹം തുടക്കംകുറിച്ചു. തുടർന്ന് ‘ഇസ്ലാം ആൻഡ് പൊളിറ്റിക്സ്: ദ പ്രോഫറ്റിക് മോഡൽ ഫ്രം മദീന’ എന്ന വിഷയത്തിൽ ഇഖ്ബാൽ വാഫി ക്ലാസ് അവതരിപ്പിച്ചു. ക്ലാസിന്റെ നടപടിക്രമങ്ങളും സലാം പരി വിശദീകരിച്ചു. പരിപാടിയുടെ വിവിധ ഘട്ടങ്ങൾക്കും പ്രവർത്തനങ്ങൾക്കും പി.വി നാസർ, സിദ്ദീഖ് കാലൊടി, നൗഫൽ എ.പി, സക്കീർ പാലത്തിങ്ങൽ, സിനാൽ മഞ്ചേരി, അഷ്റഫ് കൊണ്ടോട്ടി, നജ്മുദ്ദീൻ തറമ്മൽ എന്നിവർ നേതൃത്വം നൽകി. മലപ്പുറം ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിലും വിങ്ങിന്റെ പ്രവർത്തനങ്ങൾ സജീവമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

