Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനഗര ഗതാഗതം ഇനി പഴയത്​...

നഗര ഗതാഗതം ഇനി പഴയത്​ പോലെയല്ല; ‘ദുബൈ ലൂപ്​’ ആദ്യഘട്ടം രണ്ടിടങ്ങളിൽ

text_fields
bookmark_border
നഗര ഗതാഗതം ഇനി പഴയത്​ പോലെയല്ല; ‘ദുബൈ ലൂപ്​’ ആദ്യഘട്ടം രണ്ടിടങ്ങളിൽ
cancel
camera_alt

ദുബൈ ലൂപ്​ രൂപരേഖ

Listen to this Article

ദുബൈ: നഗരത്തിലെ ഗതാഗത രംഗത്ത്​ വൻ മുന്നേറ്റം സൃഷ്ടിക്കുമെന്ന്​ പ്രതീക്ഷിക്കുന്ന ഭൂഗർഭ പാത ‘ദുബൈ ലൂപ്​’ ആദ്യഘട്ടത്തിൽ നഗരത്തിൽ രണ്ടിടങ്ങളിൽ നടപ്പിലാക്കും. ആദ്യഘട്ടം നിർമാണം വൈകാതെ ആരംഭിക്കുമെന്ന്​ ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായറാണ്​ വേൾഡ്​ സർക്കാർ ഉച്ചകോടയിൽ ഇകാര്യം വെളിപ്പെടുത്തിയത്​. ദുബൈ ഇന്‍റർനാഷണൽ ഫിനാൻഷ്യൽ സെന്‍റർ(ഡി.ഐ.എഫ്​.സി), ദുബൈ മാൾ എന്നീ മേഖലകളിലായാണ്​ ‘ദുബൈ ലൂപ്​’ ആദ്യഘട്ടത്തിൽ നിർമിക്കുന്നത്​.

250കോടി ദിർഹം ചിലവിലാണ്​ പദ്ധതി നിർമിക്കുന്നത്​. ആർ.ടി.എയും അമേരിക്കൻ ടെക്​ ഭീമൻ ഇലോൺ മസ്കിന്‍റെ ബോറിങ് കമ്പനിയും പദ്ധതി നടപ്പിലാക്കുന്നതിന്​ കഴിഞ്ഞ വർഷത്തെ ഉച്ചകോടിയിൽ കരാറിൽ ഒപ്പുവെച്ചിരുന്നു. യു.എസിലെ ലാസ്​ വഗാസിന്​ ശേഷം നവീനമായ ഗതാഗത പദ്ധതി നടപ്പിലാക്കുന്ന ആദ്യ പട്ടണമായി ദുബൈ മാറും. ‘ദുബൈ ലൂപി’ൽ ആകെ 22.2 കി.മീറ്റർ പാതയിൽ 19 സ്റ്റേഷനുകളാണുണ്ടാവുക. ആദ്യഘട്ടത്തിൽ 6.4കി.മീറ്റർ പാതയാണ്​ നിർമിക്കുന്നത്​. 60കോടി ദിർഹം ചിലവിടുന്ന ഈ ഘട്ടത്തിൽ ഡി.ഐ.എഫ്​.സിക്കും ദുബൈ മാളിനുമിടയിൽ നാല്​ സ്​റ്റേഷനുകളാണുണ്ടാവുക.

ഇതുവഴി 100കാറുകൾക്ക്​ കടന്നുപോകാൻ കഴിയുമെന്നും ഡി.ഐ.എഫ്​.സിക്കും ദുബൈ മാളിനുമിടയിൽ യാത്രാസമയം 20മിനുറ്റിൽ നിന്ന്​ മൂന്നു മിനുറ്റായി കുറയുകയും ചെയ്യും. ആദ്യഘട്ടത്തിൽ പാതയിലൂടെ ദിവസവും13,000പേർക്ക്​ യാത്ര ചെയയാനാകും. നഗരത്തിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതായിരിക്കും പാത.

ബോറിങ്​ കമ്പനി യു.എസിലെ ലാസ്​ വഗാസ്​ നഗരത്തിൽ നിർമിച്ച ഭൂഗർഭ പാതയുടെ രീതി തന്നെയാണ്​ ദുബൈയിലും പിന്തുടരാൻ പോകുന്നതെന്നാണ്​ വിലയിരുത്തപ്പെടുന്നത്​. അതിശയകരമായ സംവിധാനമായിരിക്കുമിതെന്നും ഒരിക്കൽ അനുഭവിച്ചവർ അതിഷ്ടപ്പെടുമെന്നും ഇലോൺ മസ്ക്​ നേരത്തെ വ്യക്​തമാക്കിയിരുന്നു. പദ്ധതി ഗതാഗത രംഗത്ത്​ വിപ്ലകരമായ മാറ്റങ്ങൾക്ക്​ തിരികൊളുത്തുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai Road Transport AuthorityDubai International Financial Centerdubai loop
News Summary - The first phase of the 'Dubai Loop' is in two places
Next Story