Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right11 വർഷത്തിനുശേഷം...

11 വർഷത്തിനുശേഷം ശ്രീനഗറിൽനിന്നുള്ള ആദ്യ യാത്രാവിമാനം ഷാർജയിൽ ഇറങ്ങി

text_fields
bookmark_border
11 വർഷത്തിനുശേഷം ശ്രീനഗറിൽനിന്നുള്ള ആദ്യ യാത്രാവിമാനം ഷാർജയിൽ ഇറങ്ങി
cancel

ഷാർജ: ശ്രീനഗർ-ഷാർജ വിമാനം ശനിയാഴ്ച ശൈഖ്- ഉൽ-അലം അന്താരാഷ്​ട്ര വിമാനത്താവളത്തിൽനിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു.

ഗോ ഫസ്​റ്റ് ഓപറേറ്റ് ചെയ്ത വിമാനം ശ്രീനഗറിൽനിന്ന് ഞായറാഴ്ച വൈകീട്ട്​ 6.30ന് ഷാർജയിലേക്ക് പുറപ്പെട്ടു. യു.എ.ഇ സമയം രാത്രി 9.30ന് ഷാർജ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഇറങ്ങി. 11 വർഷങ്ങൾക്ക് ശേഷമാണ്​ കശ്മീർ താഴ്വരക്കും യു.എ.ഇക്കും ഇടയിൽ നേരിട്ടുള്ള വിമാനബന്ധം സ്ഥാപിക്കപ്പെട്ടത്​.മുമ്പ് ഗോ എയർ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്​റ്റ്, ശ്രീനഗറിൽനിന്ന് നേരിട്ട് അന്താരാഷ്​ട്ര പാസഞ്ചർ, കാർഗോ ഓപറേഷനുകൾ ആരംഭിക്കുന്ന ആദ്യത്തെ എയർലൈനാണ്.

ശ്രീനഗറിനും ഷാർജക്കുമിടയിൽ ആഴ്ചയിൽ നാല് വിമാനങ്ങൾ സർവിസ് നടത്തും. ഷാർജയിലേക്കുള്ള വിമാനത്തിൽ 5000 രൂപ മുതൽ പ്രത്യേക ടിക്കറ്റ് നിരക്ക് എയർലൈൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

സർക്കാർ ഉടമസ്ഥതയിലുള്ള ജമ്മു–കശ്മീർ ഹോർട്ടികൾച്ചർ പ്രോഡക്​ട്​സി​െൻറ കാർഷിക ഉൽപന്നങ്ങളുടെ ചരക്കുനീക്കത്തിനായി നിയമിച്ച ഏക വിമാനക്കമ്പനിയാണ് ഗോ ഫസ്​റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passenger flightsharajah
News Summary - The first passenger flight from Srinagar landed in Sharjah
Next Story