Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറിഞ്ഞും സംവദിച്ചും...

അറിഞ്ഞും സംവദിച്ചും എജു കഫേയുടെ ആദ്യദിനം

text_fields
bookmark_border
അറിഞ്ഞും സംവദിച്ചും എജു കഫേയുടെ ആദ്യദിനം
cancel
camera_alt

എജുകഫേ ഏഴാം സീസണി​ന്റെ ഉദ്​ഘാടന സെഷനിൽ ഇന്ത്യൻ ബാഡ്​മിൻറൺ ടീം

ചീഫ്​ കോച്ച്​ പുല്ലേല ഗോപിചന്ദി​ന്‍റെ ‘ഷട്​ലേഴ്​സ്​ ഫ്ലിക്കി​’ന്റെ പ്രകാശനം നിർവഹിച്ച ശേഷം അതിഥികൾ –മുബശ്ശിർ ചോക്കാട്

ദു​ബൈ: പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ഭ്യാ​സ-​ക​രി​യ​ർ പ്ര​ദ​ർ​ശ​ന​മാ​യ 'ഗ​ൾ​ഫ്​ മാ​ധ്യ​മം' എ​ജു​ക​ഫേ ഏ​ഴാം സീ​സ​ണി​ലേ​ക്ക്​ ആ​ദ്യ​ദി​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​ഴു​കി​യെ​ത്തി. വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റു സം​വി​ധാ​ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ കാ​ണാ​നും പ്ര​ശ​സ്ത​രാ​യ പ്ര​ചോ​ദ​ക പ്ര​ഭാ​ഷ​ക​രു​ടെ സം​സാ​ര​ങ്ങ​ൾ ശ്ര​വി​ക്കാ​നും രാ​വി​ലെ മു​ത​ൽ പ്ര​തി​നി​ധി​ക​ൾ എ​ത്തി​ച്ചേ​ർ​ന്നു. കോ​വി​ഡ്​ ഭീ​തി മാ​റി​നി​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ ദു​ബൈ മു​ഹൈ​സി​ന ഇ​ത്തി​ലാ​സ്​ അ​ക്കാ​ദ​മി​യി​ൽ ആ​രം​ഭി​ച്ച മേ​ള​യി​ൽ ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ്​ ആ​ദ്യ​ദി​നം പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്നു​ണ്ടാ​യ​ത്.

പ്ര​ഭാ​ഷ​ണ​ങ്ങ​ളും സം​വാ​ദ​ങ്ങ​ളും അ​ര​ങ്ങേ​റി​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​റ​ഞ്ഞ സ​ദ​സ്സു​ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. അ​വ​ധി​ദി​ന​മാ​യി​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ കൂ​ട്ടു​കാ​രോ​ടൊ​പ്പ​മാ​ണ്​ അ​റി​വി​ന്റെ മേ​ള​യി​ലേ​ക്ക്​ എ​ത്തി​ച്ചേ​ർ​ന്ന​ത്. മി​ക്ക സെ​ഷ​നു​ക​ളും സ​ദ​സ്സി​നു​കൂ​ടി പ​ങ്കാ​ളി​ത്ത​മു​ള്ള​താ​യ​തി​നാ​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു. വൈ​കീ​ട്ട് ന​ട​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ബാ​ഡ്​​മി​ന്‍റ​ൺ ഇ​ന്ത്യ​ൻ ദേ​ശീ​യ ടീം ​കോ​ച്ച്​ പു​ല്ലേ​ല ഗോ​പീ​ച​ന്ദും ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​ർ ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​നും അ​ട​ക്ക​മു​ള്ള അ​തി​ഥി​ക​ളു​ടെ സം​സാ​ര​ങ്ങ​ളും ഭാ​വി​യി​ലേ​ക്ക്​ ശു​ഭ​പ്ര​തീ​ക്ഷ പ​ക​രു​ന്ന​താ​യി​രു​ന്നു. ആ​ദ്യ​ദി​ന​ത്തി​ലെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ച​ത്​ മ​ജീ​ഷ്യ​ൻ ​ദാ​യാ​യു​ടെ മാ​ജി​ക്കോ​ടെ​യാ​ണ്.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന 'എ.​പി.​ജെ അ​ബ്ദു​ൽ ക​ലാം ഇ​ന്ന​വേ​ഷ​ൻ' അ​വാ​ർ​ഡ്​ മ​ത്സ​ര​ത്തി​ന്റെ ആ​ദ്യ റൗ​ണ്ട്​ അ​വ​ത​ര​ണ​വും വേ​ദി​യി​ൽ ന​ട​ന്നു. ടെ​ക്​ സം​രം​ഭ​ക​നും നി​ക്ഷേ​പ​ക​നും ടി.​വി അ​വ​താ​ര​ക​നു​മാ​യ അ​വെ​ലോ റോ​യ്, ഇ​ഹ്​​തി​ഷാം അ​ട​ക്ക​മു​ള്ള ജ​ഡ്ജ​സി​ന്റെ സാ​ന്നി​ധ്യ​ത്തി​ലാ​ണി​ത്​ അ​വ​ത​രി​പ്പി​ച്ച​ത്. എ​ജു​ക​ഫേ​യി​ലെ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ​ത്തെ​യും പ്ര​മു​ഖ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.



ഗോ​പി​ച​ന്ദ്​ എ​ജു​ക​ഫേ​യി​ൽ സ​ദ​സ്സു​മാ​യി സം​വ​ദി​ക്കു​ന്നു -എം.എ. ഇർഷാദ്


പ്രചോദനത്തിന്‍റെ 'ഫ്ലിക്കുമായി' ഗോപിചന്ദ്​

ദു​ബൈ: ബാ​ഡ്​​മി​ൻ​റ​ൺ കോ​ർ​ട്ടി​ലെ ആ​ക്ര​മ​ണ​കാ​രി​യാ​യ ഗോ​പി​ച​ന്ദി​നെ​യാ​യി​രു​ന്നി​ല്ല ദു​ബൈ ഇ​ത്തി​സാ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ലെ നി​റ​സ​ദ​സ്സ്​​ ക​ണ്ട​ത്. കു​ട്ടി​ക​ൾ​ക്കു മു​ന്നി​ൽ ശാ​ന്ത​സു​ന്ദ​ര​മാ​യ വാ​ക്കു​ക​ൾ എ​യ്​​താ​യി​രു​ന്നു മോ​ട്ടി​വേ​ഷ​ൻ സ്​​പീ​ക്ക​ർ കൂ​ടി​യാ​യ ഗോ​പി​ച​ന്ദ്​ സ​ദ​സ്സി​നെ കൈ​യി​ലെ​ടു​ത്ത​ത്. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും അ​ധ്യാ​പ​ക​രും ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക്​ സ്​​മാ​ഷി​നേ​ക്കാ​ൾ ക​രു​ത്തു​ള്ള മ​റു​പ​ടി.

പു​തി​യ ത​ല​മു​റ​ക്ക്​ കൊ​ടു​ക്കാ​നു​ള്ള ഉ​പ​ദേ​ശം എ​ന്താ​ണെ​ന്നാ​യി​രു​ന്നു ഒ​രു മി​ടു​ക്കി​യു​ടെ ചോ​ദ്യം. വെ​റു​തെ​യി​രു​ന്ന്​ ബി​സി​യാ​വ​രു​െ​ത​ന്നാ​യി​രു​ന്നു മ​റു​പ​ടി. ന​മു​ക്ക്​ ഇ​ൻ​സ്​​​റ്റ​ഗ്രാ​മും ​ഫേ​സ്​​ബു​ക്കു​മെ​ല്ലാ​മു​ണ്ട്. ഇ​തി​ൽ അ​ധി​ക സ​മ​യം ചെ​ല​വ​ഴി​ച്ച്​ സ​മ​യം ക​ള​യ​രു​ത്. അ​ങ്ങ​നെ ബി​സി​യാ​വ​രു​തെ​ന്നു​മാ​യി​രു​ന്നു ഗോ​പി​ച​ന്ദി​െൻറ പു​തു​ത​ല​മു​റ​ക്കു​ള്ള ഉ​പ​ദേ​ശം.

ക​ളി​ക്കാ​ര​നാ​യ ഗോ​പി​ച​ന്ദി​നെ​യാ​ണോ ​പ​രി​ശീ​ക​നാ​യ ഗോ​പി​ച​ന്ദി​നെ​യാ​ണോ ഇ​ഷ്​​ടം എ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ളു​ടെ ചോ​ദ്യം. 'ര​ണ്ടും ര​ണ്ടാ​ണ്. പ​ല കാ​ല​ഘ​ട്ട​ത്തി​ൽ സം​ഭ​വി​ച്ച​താ​ണ്. ര​ണ്ടി​നോ​ടും ഇ​ഷ്​​ടം​ത​ന്നെ. കോ​ച്ചി​ങ്​ കു​റ​ച്ചു​കൂ​ടി ക​ഠി​ന​മാ​ണ്. റി​സ​ൽ​റ്റ്​​ കൊ​ണ്ടു​വ​രു​ക എ​ന്ന​ത്​ കോ​ച്ചി​െൻറ ക​ട​മ​യാ​ണ്. അ​തു​ വ​ലി​യൊ​രു ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​'-​ഗോ​പി​ച​ന്ദ്​ പ​റ​ഞ്ഞു.

ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള ഉ​​പ​ദേ​ശ​വും ഉ​ണ്ടാ​യി​രു​ന്നു. ക​ഴി​വു​ള്ള കു​ട്ടി​ക​ളെ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ്​ എ​െൻറ ജോ​ലി. ഞാ​ൻ അ​തു ചെ​യ്യു​ന്നു​ണ്ട്. നി​ങ്ങ​ൾ അ​തു​ ചെ​യ്യാ​റു​ണ്ടോ. നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളി​ലെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തു​ന്നു​ണ്ടോ എ​ന്നാ​യി​രു​ന്നു ര​ക്ഷി​താ​ക്ക​ളോ​ടു​ള്ള ചോ​ദ്യം. മു​​െ​മ്പാ​ക്കെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​കാ​ര്യ​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു ര​ക്ഷി​താ​ക്ക​ൾ​ക്ക്​ താ​ൽ​പ​ര്യം. കൂ​ടി​വ​ന്നാ​ൽ ഒ​രു ഡോ​ക്​​ട​റാ​ക്ക​ണം, ഐ.​എ.​എ​സ്​ ഓ​ഫി​സ​റാ​ക്ക​ണം.

പ​ക്ഷേ, ഇ​ന്ന്​ അ​ത​ല്ല അ​വ​സ്ഥ. രാ​ജ്യ​ത്തെ​ത​ന്നെ പ്ര​തി​നി​ധാ​നം ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​ണ്​ കാ​യി​ക മേ​ഖ​ല ഒ​രു​ക്കു​ന്ന​ത്. അ​തി​നോ​ട്​ മു​ഖം​തി​രി​ഞ്ഞ്​ നി​ൽ​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഉ​പ​ദേ​ശം ന​ൽ​കി. ഈ ​കാ​ല​ത്തും ഫി​റ്റ്ന​സ്​ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നെ പ​റ്റി ചോ​ദി​ച്ച​​പ്പോ​ൾ അ​ച്ച​ട​ക്ക​മു​ള്ള ജീ​വി​ത​മാ​ണ്​ ത​െൻറ ആ​രോ​ഗ്യ ര​ഹ​സ്യം എ​ന്ന്​ അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി.


സൈബർ അവബോധം അനിവാര്യം –ഡോ. ധന്യ മേനോൻ

ദു​ബൈ: സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യും കു​ട്ടി​ക​ൾ പ്ര​തി​ക​ളാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും അ​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ശ​രി​യാ​യ അ​വ​ബോ​ധം അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​ന്ത്യ​യി​ലെ ആ​ദ്യ വ​നി​ത സൈ​ബ​ർ ക്രൈം ​വി​ദ​ഗ്​​ധ​യാ​യ ഡോ. ​പ​ട്ട​ത്തി​ൽ ധ​ന്യ മേ​നോ​ൻ. എ​ജു​ക​ഫേ​യി​ൽ 'സൈ​ബ​ർ സു​ര​ക്ഷ' എ​ന്ന ത​ല​ക്കെ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​വ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ചെ​റു​പ്രാ​യ​ക്കാ​രു​ടെ ആ​ത്മ​ഹ​ത്യ​ക​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ പ​ല​തും സൈ​ബ​റി​ട​ത്തെ കെ​ണി​ക​ളി​ൽ പെ​ട്ടു​കൊ​ണ്ടാ​ണ്.



'സൈ​ബ​ർ സു​ര​ക്ഷ' എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​ധ​ന്യ മേ​നോ​ൻ​ സം​സാ​രി​ക്കു​ന്നു

അ​തി​നാ​ൽ കു​ട്ടി​ക​ളു​മാ​യി മ​ന​സ്സു​തു​റ​ന്ന്​ സം​സാ​രി​ക്കാ​നും അ​വ​രെ അ​റി​യാ​നും ര​ക്ഷി​താ​ക്ക​ൾ സ​മ​യം ക​ണ്ടെ​ത്ത​ണം. ഡി​ജി​റ്റ​ൽ രം​ഗ​ത്തെ ശ​രി​യാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്ക​ണം. അ​പ​ക​ട​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞി​ല്ലെ​ങ്കി​ൽ വ​ലി​യ ന​ഷ്ട​മാ​ണ​ത്​ വി​ളി​ച്ചു​വ​രു​ത്തു​ക -അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യി. സ​ദ​സ്സി​ന്റെ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കി.ഇ​ന്ത്യ ഗ​വ​ൺ​മെ​ന്‍റി​ന്​ കീ​ഴി​ലെ സൈ​ബ​ർ ക്രൈം ​അ​ന്വേ​ഷ​ണ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന ധ​ന്യ മേ​നോ​ൻ പ്ര​മാ​ദ​മാ​യ നി​ര​വ​ധി കേ​സു​ക​ൾ തെ​ളി​യി​ക്കു​ന്ന​തി​ൽ ഭാ​ഗ​മാ​യി​ട്ടു​ണ്ട്. ഈ ​അ​നു​ഭ​വ​ങ്ങ​ൾ​കൂ​ടി പ​ങ്കു​വെ​ച്ചാ​യി​രു​ന്നു വി​ഷ​യാ​വ​ത​ര​ണം.


സുആൽ-2021 സമ്മാനം വിതരണം ചെയ്തു

ദു​ബൈ: സു​ആ​ൽ-2021 വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ഗ​ൾ​ഫ് മാ​ധ്യ​മം എ​ജു​ക​ഫേ വേ​ദി​യി​ൽ ന​ട​ന്നു. ടീ​ൻ​സ്റ്റാ​റി​ന്റെ കീ​ഴി​ൽ റ​മ​ദാ​നി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തി​വ​രു​ന്ന പ​രീ​ക്ഷ​യാ​ണ് സു​ആ​ൽ. വ്യ​ത്യ​സ്ത പു​സ്ത​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഓ​രോ വ​ർ​ഷ​ത്തെ​യും സു​ആ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 2021 എ​ഡി​ഷ​ൻ പ്ര​ഥ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ഡി​ഷ​നാ​യി​രു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി. ഒ​ന്നാം സ​മ്മാ​നം ക്ര​സ​ന്‍റ്​ ഇം​ഗ്ലീ​ഷ് സ്കൂ​ൾ വി​ദ്യാ​ർ​ഥി അ​ബ്​​ദു​ൽ മ​ജീ​ദി​നും ര​ണ്ടാം സ​മ്മാ​നം ഗ്രേ​സ് വാ​ലി ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ൽ​ഐ​ൻ വി​ദ്യാ​ർ​ഥി ശു​ക്രി​യ മു​ഹ​മ്മ​ദ്‌ ഹാ​ഫി​സി​നും മൂ​ന്നാം സ​മ്മാ​നം റാ​സ​ൽ ഖൈ​മ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി സു​മ​യ്യ അ​റ​ഫാ​ത്തി​നും ല​ഭി​ച്ചു. സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും പു​സ്ത​ക​ങ്ങ​ളും കാ​ഷ് വൗ​ച്ച​റു​ക​ളും മെ​മ​ന്‍റോ​യും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ​മ്മാ​ന​ങ്ങ​ൾ.



സു​ആ​ൽ-2021 സ​മ്മാ​നം സ്വീ​ക​രി​ച്ച വി​ജ​യി​ക​ളും സം​ഘാ​ട​ക​രും എ​ജു​ക​ഫേ വേ​ദി​യി​ൽ

ഫൈ​ഹ അ​ഷ്റ​ഫ്, സൈ​ന​ബ് ഹാ​ക്കി​മി, ആ​മി​റ മു​ഹ​മ്മ​ദ്‌ ഹാ​ഫി​സ്, റി​യ ആ​സി​ഫ് ഗ​നി, ഫാ​ത്തി​മ ഹ​സ​ർ, തൈ​ബ ഹാ​ക്കി​മി, അ​ബ്ബാ​സ് അ​ബ്​​ദു​ൽ ഖ​ദീ​ർ, ഹി​മ ഷി​റാ​സ്, സ​യ്യി​ദ് ഫ​ർ​ഹാ​ൻ, മു​ഹ​മ്മ​ദ്‌ സു​ഹൈ​ൽ, മ​ൻ​സൂ​ർ അ​ലി എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ൾ നേ​ടി. പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഗ​ൾ​ഫ് മാ​ധ്യ​മം എ​ജു​ക​ഫേ വേ​ദി​യി​ൽ ല​ഭി​ക്കു​ന്ന​താ​ണെ​ന്ന് സു​ആ​ൽ എ​ക്സാം കോ​ഓ​ഡി​നേ​റ്റ​ർ അ​ജ്മ​ൽ മു​ഹ​മ്മ​ദ്‌ അ​റി​യി​ച്ചു.

ടീ​ൻ​സ്​​സ്റ്റാ​ർ ചീ​ഫ് പാ​ട്ര​ൺ മു​ബാ​റ​ക് റ​സാ​ഖ്, ടീ​ൻ​സ്റ്റാ​ർ ഡ​യ​റ​ക്​​ട​ർ തൗ​ഫീ​ഖ് മ​മ്പാ​ട്, സു​ആ​ൽ-2021 എ​ക്സാം ഡ​യ​റ​ക്ട​ർ സി.​പി. ശ​ഫീ​ഖ്, സു​ആ​ൽ-2021​ചീ​ഫ് എ​ക്സാ​മി​ന​ർ സൈ​നു​ൽ ആ​ബി​ദ്, എ​ക്സാം കോ​ഓ​ഡി​നേ​റ്റ​ർ അ​ജ്മ​ൽ മു​ഹ​മ്മ​ദ്‌, ടീ​ൻ​സ്റ്റാ​ർ ആ​ൻ​ഡ്​ സു​ആ​ൽ ഗ​വേ​ണി​ങ്​ ബോ​ഡി അം​ഗ​ങ്ങ​ളാ​യ ജു​നൈ​ദ് ഇ​ജാ​സ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​ഹ​മ്മ​ദ്‌ ഫ​ർ​ഹാ​ൻ, ഇം​തി​യാ​സ് മെ​ഹ്‌​ദി, സു​ഹൈ​ൽ അ​റ​ക്ക​ൽ, അ​നീ​സ് അ​ലി​യാ​ർ, ഷി​യാ​സ് മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ സ​മ്മാ​ന വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

2022ലെ ​സു​ആ​ൽ ലോ​ഗോ പ്ര​കാ​ശ​നം എ​ജു​ക​ഫേ വേ​ദി​യി​ൽ ടീ​ൻ​സ്റ്റാ​ർ ചീ​ഫ് പാ​ട്ര​ൺ മു​ബാ​റ​ക് റ​സാ​ഖ്, സു​ആ​ൽ-2022 ഡ​യ​റ​ക്ട​ർ കെ.​പി. തൗ​ഫീ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. 2022 ഏ​പ്രി​ൽ 10 നാ​യി​രി​ക്കും പ​രീ​ക്ഷ. ര​ജി​സ്ട്രേ​ഷ​ന് 971551215056 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.


എ​ജു​ക​ഫേ​യി​ൽ ഇ​ന്ന്​

09:00 AM - 10.00 AM REGISTRATION

10:00 AM–11:00 AM
Session for Students
Topic: Cyber crime pitfalls
Dr. DANYA MENON (Cyber crime Investigator)

11:00 AM–11:45 AM
Session for Students
Topic :You Can Be An Entrepreneur
AVELO ROY (Tech Entrepreneur, Investor, TV host, TedX Speaker)

12:00 PM–12:20 PM
Session for Students
An APP is APT - NEET GURU
Introduction of APP

02:30 PM – 03:15 PM
Session for Students
Topic: Predict Your Future
with Passion & Skill
Ramkumar Krishna Moorthy
(Business Consultant)

03:15 PM – 04:15 PM
Session for Students
APJ Innovation Award presentation
Second Round
JUDGES – AVELO ROY, ETISHAM.

4:15 PM – 5:15 PM
Session for Students and family
Topic: Moulding Minds Magically
GOPINATH MUTHUKAD

5:15 PM – 5:30 PM
Winner Announcement
APJ Abdulkalam Innovation award
(3 Winners, 7 Finalist)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educafe
News Summary - The first day of Edu Cafe knowing and interacting
Next Story