Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രഥമ ‘അല്‍ ഐന്‍ ഫ്യൂച്ചര്‍ ബിസിനസ് ഫോറം’ 23, 24 തീയതികളിൽ

text_fields
bookmark_border
പ്രഥമ ‘അല്‍ ഐന്‍ ഫ്യൂച്ചര്‍ ബിസിനസ് ഫോറം’ 23, 24 തീയതികളിൽ
cancel

അബൂദബി: അബൂദബി സാമ്പത്തിക വികസന വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ അല്‍ ഐന്‍ ഫ്യൂച്ചര്‍ ബിസിനസ് ഫോറം സെപ്റ്റംബര്‍ 23 മുതല്‍ 24 വരെ അല്‍ ഐനിലെ അഡ്‌നെക് സെന്‍ററില്‍ നടക്കും. അല്‍ ഐന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് ആല്‍ നഹ്​യാന്‍റെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി. ‘നിക്ഷേപിക്കുക, വികസിപ്പിക്കുക, അഭിവൃദ്ധിപ്പെടുക’ എന്നതാണ് പ്രമേയം.

സാമ്പത്തിക വളര്‍ച്ചയും വൈവിധ്യവല്‍ക്കരണവും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ സംരംഭത്തില്‍ പ്രതിഭാധനരായ വ്യക്തികളുടെ വളര്‍ച്ച, നവീകരണം, നൂതന സാങ്കേതികവിദ്യകള്‍ എന്നിവക്കാണ് മുന്‍ഗണന. യു.എ.ഇയിലെയും വിദേശത്തെയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, വിദഗ്ധര്‍ എന്നിവര്‍ പങ്കെടുക്കുന്ന ഫോറത്തില്‍ നിക്ഷേപ അവസരങ്ങള്‍, നൂതന നിര്‍മാണ മേഖല, കാര്‍ഷിക സാങ്കേതികവിദ്യ, സ്മാര്‍ട്ട് ഗതാഗതം, പുനരുപയോഗ ഊര്‍ജം, സുസ്ഥിര ടൂറിസം, സംരംഭകത്വം എന്നിവ ചര്‍ച്ച ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The first ‘Al Ain Future Business Forum’ will be held on the 23rd and 24th
Next Story