ചിത്ര പ്രദർശനം സംഘടിപ്പിച്ചു
text_fieldsഭവൻസ് പേൾ വിസ്ഡം സ്കൂൾ ദൃശ്യകലാ വിഭാഗം സംഘടിപ്പിച്ച ചിത്ര പ്രദർശനം കാണുന്നവർ
ഷാർജ: ഭവൻസ് പേൾ വിസ്ഡം സ്കൂൾ ദൃശ്യകലാ വിഭാഗം ചിത്ര പ്രദർശനം സംഘടിപ്പിച്ചു. ഒക്ടോബർ 24ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനത്തിൽ ‘പ്രകൃതി’ എന്ന വിഷയത്തെ ആസ്പദമാക്കി, വിവിധ ക്ലാസുകളിലെ വിദ്യാർഥികൾ തയാറാക്കിയ ഇരുന്നൂറിലേറെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.
ആർട്ട് ഫോറം യു.എ.ഇ സ്ഥാപകൻ പീറ്റർ ഗ്രീസ്മാൻ, സ്കൂൾ പ്രിൻസിപ്പൽ ഇന്ദു പണിക്കർ, വൈസ് പ്രിൻസിപ്പൽ പ്രിയ ബിജു, അഡ്മിൻ മാനേജർ വിനു തരൂർ എന്നിവർ ചേർന്ന് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ ക്രിയാത്മകമായ പ്രകൃതിവര്‍ണനകള്‍ ചിത്രകലാധ്യാപകന്‍ രാജീവ് കെ.എമ്മിന്റെ നേതൃത്വത്തില്‍ മനോഹരമായി ക്രമീകരിച്ചാണ് പ്രദർശനസജ്ജമാക്കിയത്.

