കുടുംബം വിട്ടുവീഴ്ച ചെയ്തു; കൊലക്കേസിൽ വീട്ടുജോലിക്കാരിയുടെ വധശിക്ഷ ഒഴിവാക്കി
text_fieldsറാസൽഖൈമ: വീട്ടമ്മയും കുഞ്ഞും കൊല്ലപ്പെട്ട സംഭവത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന വീട്ടുജോലിക്കാരിയുടെ വധശിക്ഷ ഒഴിവാക്കി കോടതി. വീട്ടമ്മയുടെ കുടുംബം വിട്ടുവീഴ്ച ചെയ്തതോടെയാണ് ഇവർക്ക് പുതുജീവിതത്തിലേക്ക് വഴിതുറന്നത്.
2010ലാണ് കേസിനാസ്പദമായ സംഭവം. ആഫ്രിക്കയിൽ നിന്നെത്തിയ യുവതി കൊല്ലപ്പെട്ട വീട്ടമ്മയുടെ വസതിയിൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ വീട്ടമ്മ ഇവരെ തോളിൽ തട്ടിവിളിച്ചത് ഇഷ്ടപ്പെടാത്തതിനെതുടർന്ന് വീട്ടുജോലിക്കാരി 17 തവണ കത്തി ഉപയോഗിച്ച് വീട്ടമ്മയെ കുത്തുകയും താമസസ്ഥലത്ത് തീയിടുകയും ചെയ്യുകയായിരുന്നു. വീടിന് തീയിടും മുമ്പ് ആഭരണങ്ങളും പണവും കവരുകയും ചെയ്തിരുന്നു. സംഭവത്തിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ചെറിയ കുഞ്ഞും കൊല്ലപ്പെട്ടിരുന്നു. കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി 14 വർഷമായി റാസൽഖൈമ ജയിലിൽ കഴിഞ്ഞുവരികയാണ്.
കുടുംബത്തിന്റെ വിട്ടുവീഴ്ചയെത്തുടർന്ന് ഏഴുലക്ഷം ദിർഹം ദിയാധനം നൽകാനുള്ള ധാരണയിൽ ആഫ്രിക്കൻ യുവതിയുടെ വധശിക്ഷ റാക് കോടതി 15 വർഷം ജീവപര്യന്തം തടവായി കുറക്കുകയായിരുന്നു. യുവതി 14 വർഷമായി തടവ് ശിക്ഷ അനുഭവിച്ച് വരുന്നതിനാൽ ഒരുവർഷത്തെകൂടി ജയിൽവാസം കഴിഞ്ഞാൽ ഇവർക്ക് ശിക്ഷ കാലയളവ് പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

