അഡിഹെക്‌സ് എക്‌സിബിഷൻ: ഫാൽക്കൺ ലേലത്തിൽ പോയത് രണ്ടേകാൽ കോടി രൂപക്ക്
text_fieldsഅഡിഹെക്‌സ് എക്സിബിഷനില്‍ നടന്ന ലേലത്തില്‍ ഫാല്‍ക്കണെ പ്രദര്‍ശിപ്പിച്ചപ്പോള്‍
അബൂദബി: ചരിത്രത്തിലെ ഏറ്റവും വലിയ തുകക്ക് ഫാല്‍ക്കണെ ലേലംചെയ്ത് അബൂദബി ഇന്‍റര്‍നാഷനല്‍ ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്‌സിബിഷൻ (അഡിഹെക്‌സ്). പ്രദർശനത്തിന്‍റെ ആറാം ദിവസം ഫാല്‍ക്കണറി വേദിയില്‍ തീപാറും ലേലംവിളിയാണ് അരങ്ങേറിയത്. ഒടുക്കം 10.10 ലക്ഷം ദിര്‍ഹമിനാണ് (ഏകദേശം രണ്ടേകാല്‍ക്കോടി രൂപ) പ്യുവര്‍ ഗൈര്‍ അമേരിക്കന്‍ അള്‍ട്രാവൈറ്റ് വിഭാഗത്തിലുള്ള ഫാല്‍ക്കണ്‍ വിറ്റുപോയത്. എന്നാല്‍, ആരാണ് ലേലത്തില്‍ ഇത്രയും വില കൊടുത്ത് ഫാല്‍ക്കൺ സ്വന്തമാക്കിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. മത്സരാധിഷ്ഠിതമായി സജ്ജീകരിച്ച ഫാല്‍ക്കണറി ലേലംവിളി ഇത്തവണ പൊതുജനങ്ങളുടെ എക്‌സിബിഷനിലെ ഏറ്റവും ഇഷ്ടപ്പെട്ട ആകര്‍ഷണങ്ങളിലൊന്നായിരുന്നു. ഫാല്‍ക്കണ്‍ ഉടമകള്‍, ഫാല്‍ക്കണ്‍ ഫാമുകള്‍, യു.എ.ഇയില്‍നിന്ന് ലോകമെമ്പാടുമുള്ള ഫാല്‍ക്കണര്‍മാരെയും ഫാല്‍ക്കണ്‍ മേഖലയില്‍ താല്‍പര്യമുള്ള പ്രമുഖരെയും ബിസിനസുകാരെയും ആകര്‍ഷിക്കുന്ന രീതിയിലാണ് ലേലം ക്രമീകരിച്ചത്. നിരവധി പേരാണ് ലേലത്തില്‍ പങ്കെടുക്കാനും ഫാല്‍ക്കണുകളെ കാണാനുമായി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

