ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ ഒരുങ്ങുന്നത് മികച്ച സജ്ജീകരണങ്ങൾ
text_fieldsഇത്തിഹാദ് പാസഞ്ചർ ട്രെയിനിെൻറ ചിത്രം
ദുബൈ: രാജ്യത്തിെൻറ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന യു.എ.ഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് പാസഞ്ചർ ട്രെയിനിെൻറ രൂപവും സജ്ജീകരണങ്ങളും വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പുറത്ത്. സിൽവർ, ഗ്രേ നിറങ്ങളിലായി ചുവന്ന ഇത്തിഹാദ് റെയിൽ ലോഗോ പതിച്ച ട്രെയിനിെൻറ ചിത്രങ്ങളും വിഡിയോകളുമാണ് മാധ്യമങ്ങൾ വഴി പുറത്തിറക്കിയത്. വിമാനങ്ങളിലേതിന് സമാനമായ ആധുനിക സജ്ജീകരണങ്ങളും സാങ്കേതിക സംവിധാനങ്ങളുമാണ് ട്രെയിനിെൻറ അകത്ത് ഒരുക്കിയിട്ടുള്ളത്. വൈഫൈ, വിനോദ സംവിധാനങ്ങൾ, ചാർജിങ് പോയന്‍റ്, ഭക്ഷണശാലകൾ തുടങ്ങി വിവിധങ്ങളായ സ്മാർട്ട് സേവനങ്ങളും ഒരുക്കുന്നുണ്ട്.
പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്ന കാര്യം മാസങ്ങൾക്ക് മുമ്പാണ് അധികൃതർ വെളിപ്പെടുത്തിയത്. നേരത്തെ ചരക്കുനീക്കത്തിന് മാത്രമായി ഉപയോഗിക്കുമെന്നാണ് വെളിപ്പെടുത്തിയിരുന്നത്. നിലവിൽ ട്രെയിനിെൻറയും പാതയുടെയും പരിശോധന നടപടികൾ പുരോഗമിക്കുകയാണ്. നഗരങ്ങളിൽ സ്റ്റേഷനുകൾ ഉണ്ടാകുമെന്ന് അധികൃതർ വെളിപ്പെടുത്തിയെങ്കിലും വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ട്രെയിൻ സർവിസ് ആരംഭിക്കുന്നതിെൻറ തീയതിയും പ്രഖ്യാപിച്ചിട്ടില്ല. 50 ബില്യൺ ദിർഹം ചെലവ് വകയിരുത്തിയ പദ്ധതി പൂർത്തിയാകുന്നതോടെ ദുബൈയിൽനിന്ന് അബൂദബിയിലേക്ക് 50 മിനിറ്റിലും അബൂദബിയിൽനിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റിലും എത്തിച്ചേരാനാകും. 1200 കിലോമീറ്റർ നീളത്തിൽ ഏഴ് എമിറേറ്റുകളിലെ 11 സുപ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചാണ് റെയിൽ പദ്ധതി കടന്നുപോകുന്നത്. ട്രെയിൽ കുതിച്ചോടുക മണിക്കൂറിൽ 200 കി.മീറ്റർ വേഗതയിലാണ്. സൗദി അതിർത്തിയിലെ സില മുതൽ രാജ്യത്തിെൻറ കിഴക്കൻ തീരദേശമായ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ് റെയിൽ. യാത്രകൾ ബുക്ക്ചെയ്യാനും മറ്റു സേവനങ്ങൾക്കും സ്മാർട്ട് ആപ്ലിക്കേഷനുകൾ വികസിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പദ്ധതി യു.എ.ഇയുടെ സമ്പദ്‌വ്യവസ്ഥക്ക് 200 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030ഓടെ വർഷം 3.65 കോടി യാത്രക്കാർ ഇത്തിഹാദ് റെയിൽ വഴി സഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. റെയിലിെൻറ ആദ്യഘട്ടം 2016ൽ പൂർത്തിയായിരുന്നു. ഇത് പ്രധാനമായും വ്യവസായിക ഉൽപന്നങ്ങൾ തുറമുഖങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം അവസാനത്തിൽ ഹജർ പർവതനിരകളിലൂടെ കടന്നുപോകുന്ന ഏഴ് കിലോമീറ്റർ നീളമുള്ള ഒമ്പത് ടണലുകൾ പൂർത്തിയായതും അധികൃതർ വെളിപ്പെടുത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

