‘അവസാനിക്കാത്ത ആകാശച്ചതികൾ’; ജനകീയ സദസ്സ് നാളെ
text_fieldsദുബൈ: ഗൾഫ് സെക്ടറുകളിലേക്കുള്ള ഇന്ത്യൻ വിമാനക്കമ്പനികളുടെ കെടുകാര്യസ്ഥതക്കെതിരെ ‘അവസാനിക്കാത്ത ആകാശച്ചതികൾ’ എന്ന ശീർഷകത്തിൽ ഐ.സി.എഫ് ദുബൈ സെൻട്രൽ സംഘടിപ്പിക്കുന്ന ജനകീയ സദസ്സ് ജൂൺ 23ന് വൈകീട്ട് 4.30ന് അബു ഹൈൽ ആസ്ഥാനത്ത് നടക്കും.
അബ്ദുൽ അസീസ് സഖാഫി മമ്പാട് (ദുബൈ മർകസ്), ശരീഫ് കാരശ്ശേരി (സിറാജ്), അൻവർ നഹ (കെ.എം.സി.സി), അഡ്വ. സലാം പാപ്പിനിശ്ശേരി (ഗ്ലോബൽ പ്രവാസി അസോസിയേഷൻ), അഡ്വ. ആഷിക് തൈക്കണ്ടി (ഓവർസീസ് കോൺഗ്രസ്), അഡ്വ. മുഹമ്മദ് സാജിദ് (മലബാർ പ്രവാസി അസോസിയേഷൻ), ഷിനോജ് ഷംസുദ്ദീൻ (മീഡിയവൺ), സഹൽ അഹ്മദ് (ഏഷ്യാനെറ്റ്), അനൂപ് കീച്ചേരി (ദിൽസെ എഫ്.എം), ഇർഷാദ് (ഗൾഫ് മീഡിയ), അരുൺ പാറാട്ട് (24 ന്യൂസ്), അനീഷ് (ഓർമ), അജി (അക്കാഫ്), ശിഹാബ് കടവിൽ (ഒരുമ), ജലീൽ നിസാമി (കെ.സി.എഫ്), മുജീബ് കോട്ടോപ്പാടം (ആർ.എസ്.സി), സഹൽ പുറക്കാട് തുടങ്ങിയ മാധ്യമ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

