എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു
text_fieldsറാക് സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയിലെ എട്ടുനോമ്പ് പെരുന്നാള്‍ സമാപനച്ചടങ്ങില്‍ നിന്ന്
റാസൽഖൈമ: റാക് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവകയിലെ വി. ദൈവമാതാവിന്‍റെ ജനന പ്പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു. പെരുന്നാളിന്‍റെ ഭാഗമായി ഇടവകയിലെ എസ്.ഡി.ഒ.എഫ് എന്ന ആത്മീക പ്രസ്ഥാനം യു.എ.ഇയിലെ മുഴുവൻ ഇടവകയിലെ പ്രതിനിധികളെ ചേർത്ത് മെശ്ത്തൂസോ എന്ന പേരിൽ സ്നേഹ സംഗമം നടത്തി.
ഇടവക വികാരി ഫാ. എബി.കെ രാജു അധ്യക്ഷത വഹിച്ചു. ഫാ. നോബിൻ ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.ഡി.ഒ.എഫ് യൂനിറ്റ് സെക്രട്ടറി സാം കെ. മാത്യു സ്വാഗതം പറഞ്ഞു. സഭാ മാനേജിങ് കമ്മറ്റി അംഗം ബേബി തങ്കച്ചൻ, ഭദ്രാസന കൗൺസിൽ അംഗം സ്റ്റാൻലി തോംസൺ, എസ്.ഡി. ഒ.എഫിന്‍റെ ജി.സി.സി സെക്രട്ടറി മാമൻ ജേക്കബ്, ഇടവക ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ്, ഇടവക സെകട്ടറി അജി സക്കറിയ എന്നിവർ സംസാരിച്ചു.
സംഗമത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ റാസൽഖൈമ യൂനിറ്റ് ഒന്നാം സ്ഥാനം നേടി. ഫാ. എബി കെ.രാജു, ഫാ. നോബിൻ ഫിലിപ്പ്, രാജേഷ് ഫിലിപ്പ് തോമസ്, അജി സക്കറിയ, സാം കെ മാത്യു, പെരുന്നാൾ കൺവീനർ സജി വർഗീസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

