Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊലീസിനെ തടഞ്ഞ...

പൊലീസിനെ തടഞ്ഞ ഇ-സ്‌കൂട്ടർ യാത്രക്കാരിയെ ജയിലിലടച്ചു

text_fields
bookmark_border
പൊലീസിനെ തടഞ്ഞ ഇ-സ്‌കൂട്ടർ യാത്രക്കാരിയെ ജയിലിലടച്ചു
cancel

ദുബൈ: ട്രാഫിക് നിയമങ്ങൾ ലംഘിച്ച്​ റൈഡ് നടത്തിയ യുവതിയെ പൊലീസിനെ തടഞ്ഞതി​െൻറ പേരിൽ ജയിലലിടച്ചു.ഇ-സ്കൂട്ടർ കണ്ടുകെട്ടുന്നതിനിടെയാണ് യുവതി പൊലീസിനെ എതിർത്തത്. മൂന്നുമാസത്തേക്ക് ജയിലിലടച്ച ഇൗജിപ്ത് സ്വദേശിനിയായ യുവതിയെ ശേഷം നാടുകടത്തും. അൽ നഹ്ദ പ്രദേശത്തുവെച്ചാണ് യുവതി പൊലീസ് പട്രോളിങ്​ സംഘത്തെ തടയുകയും പരിഹസിക്കുകയും ചെയ്തതെന്ന് ദുബൈ കോർട്ട് ഓഫ് ഫസ്​റ്റ്​ ഇൻസ്​റ്റൻസ് ചൂണ്ടിക്കാട്ടുന്നു.

ട്രാഫിക് നിയമം ലംഘിച്ച് ഇ-സ്കൂട്ടർ ഓടിക്കുന്നത് കണ്ട പൊലീസുകാരൻ ഐ.ഡി ആവശ്യപ്പെട്ട് ഇ-സ്‌കൂട്ടർ കണ്ടുകെട്ടാൻ തുനിഞ്ഞപ്പോൾ പൊലീസ് വാഹനത്തിന് മുന്നിൽ കിടന്ന് തടയുകയായിരുന്നു. സ്കൂട്ടർ കണ്ടുകെട്ടുമെന്ന് പറഞ്ഞപ്പോൾ ഐ.ഡി കാട്ടി പരിഹസിക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

പ്രതിയെ അറസ്​റ്റ്​ ചെയ്ത് പൊലീസ് സ്​റ്റേഷനിലേക്ക് കൊണ്ടുപോകാൻ വനിത പൊലീസ് ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തിയപ്പോഴും യുവതി പൊലീസ് സ്​റ്റേഷനിൽ പോകാൻ വിസമ്മതിക്കുകയും ആക്രോശിക്കുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailpolicee-scooter passenger
Next Story