ദുബൈ ഹാഫ് മാരത്തൺ ഒക്ടോബർ 15ന്
text_fieldsദുബൈ: മൂന്നാമത് മൈ ദുബൈ സിറ്റി ഹാഫ് മാരത്തൺ ഒക്ടോബർ 15ന് നടക്കും. ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടക്കുന്ന മത്സരത്തിൽ ദീർഘദൂര ഓട്ടക്കാർക്കും ഫിറ്റ്നസ് പ്രേമികൾക്കും ക്ലാസിക് അഞ്ചു കി.മീറ്റർ, ഫ്ലാറ്റ്-ഫാസ്റ്റ് 10 കി.മീറ്റർ, 21 കി.മീറ്റർ എന്നിവയിൽ മത്സരിക്കാനുള്ള അവസരം ലഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യസുരക്ഷ മുൻകരുതൽ സ്വീകരിച്ചാവും പരിപാടി സംഘടിപ്പിക്കുക. 16 വയസ്സിന് മുകളിലുള്ളവർക്കാണ് പങ്കെടുക്കാൻ കഴിയുക. വാക്സിനേഷൻ പൂർത്തിയായിരിക്കണം. മുൻവർഷങ്ങളിലേതിന് സമാനമായി, ഗേറ്റ് ബിൽഡിങ്ങിന് മുന്നിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് മത്സരം നടക്കുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ www.promosevensports.com/race/mai-dubai-registration/ എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 10ന് മുമ്പായി രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

